vimarsana.com


ആര്‍.ബി ശ്രീകുമാര്‍  |  ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍  
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാര്‍  ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. 
ഗുജറാത്ത് കോടതിയിലാണ് ട്രാന്‍സിറ്റ് ബെയിലിന് അപേക്ഷിച്ചത്. കേസ് അന്വേഷണത്തിനിടെ നമ്പിനാരായണനെ കണ്ടിട്ടില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഎ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയെ സമീപിച്ചത്. ചാരക്കേസ് കാലത്ത് ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീകുമാര്‍ ഇപ്പോള്‍ ഗുജറാത്തിലാണ് താമസം. ഗൂഢാലോചനാകേസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ഗുജറാത്തില്‍ താമസിക്കുന്ന ശ്രീകുമാറിന്  നേരിട്ട് സംസ്ഥാനത്തെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. ഇതിനാലാണ് ഗുജറാത്ത്   ഹൈക്കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് ബെയില്‍ നേടാനുള്ള ശ്രമം തുടങ്ങിയത്. 
ട്രാന്‍സിറ്റ് ബെയില്‍ ലഭിച്ചാല്‍ കേരളത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. ചാരക്കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും നമ്പി നാരായണനെ കണ്ടിട്ടില്ലെന്ന് ട്രാന്‍സിറ്റ് ബെയില്‍ അപേക്ഷയില്‍ ശ്രീകുമാര്‍ പറയുന്നു. ശശികമാറിനെ മാത്രം ഒരു ദിവസം ചോദ്യം ചെയ്തു. സിബിഐ ആരോപിക്കുന്ന പോലെ ഗൂഢാലോചന നടന്നിട്ടില്ലെന്നും ഗുജറാത്ത്  ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത് സിബിഐയുടെ ചടുല നീക്കങ്ങള്‍ക്കും തിരിച്ചടിയായി.
പ്രതികളെ സമന്‍സ് നല്‍കി ചോദ്യം ചെയ്യാനും വേണമെങ്കില്‍ അറസ്റ്റ് ചെയ്യാനുമായിരുന്നു നീക്കം. മുന്‍കൂര്‍ ജാമ്യേപക്ഷയില്‍ കോടതി നിലപാട് അറിഞ്ഞിട്ട് പ്രതികള്‍ക്ക് സമന്‍സ് നല്‍കിയാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 
അതേ സമയം സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുന്‍ ഐബി ഉദ്യേഗസ്ഥരില്‍ ചിലര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടടാവ് അജിത് ഡോവലിന് കത്തയിച്ചിട്ടുണ്ടെന്നും വിവരം ഉണ്ട്. ചാരക്കേസുമായി ബന്ധപ്പെട്ട് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്തതെന്നും അതിന്റെ പേരില്‍ ഇപ്പോള്‍ ക്രൂശിക്കുന്നത് ശരിയല്ലെന്നുമാണ് കത്തിലെ ഉള്ളടക്കമെന്നാണ് സൂചന.
Content HighIight: ISRO spy case; RB Sreekumar submit transit bail  Plea
PRINT

Related Keywords

Ajit ,Rajasthan ,India ,Trivandrum ,Kerala , ,Gujarat Court ,அஜித் ,ராஜஸ்தான் ,இந்தியா ,திரிவன்திரும் ,கேரள ,குஜராத் நீதிமன்றம் ,

© 2025 Vimarsana

vimarsana.com © 2020. All Rights Reserved.