vimarsana.com


X
 രാജീവ് ചന്ദ്രശേഖര്‍  | Photo:  facebook.com/RajeevChandrasekharMP
ബെംഗളൂരു: രണ്ടാം മോദിസർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ അംഗമായ മലയാളിയായ രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗവും പ്രമുഖ വ്യവസായിയുമാണ്. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതാണ് രാജീവ് ചന്ദ്രശേഖറിന് മന്ത്രിസഭാ പ്രവേശം എളുപ്പമാക്കിയത്. പുതുച്ചേരിയിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാക്കളിൽ ഒരാളായിരുന്നു രാജീവ് ചന്ദ്രശേഖർ.
2006-ൽ രാജീവ് ചന്ദ്രശേഖർ ആരംഭിച്ച വ്യവസായ സംരംഭമായ ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന സ്ഥാപനം ഏഷ്യാനെറ്റ് ന്യൂസ്, സുവർണ, കന്നഡപ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുൾപ്പെടെയുള്ളവയുടെ ഓഹരികൾ കൈയാളുന്ന ബൃഹദ് സ്ഥാപനമാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനായിരുന്ന അദ്ദേഹം മൂന്നാമതും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പദവി രാജിവെക്കുകയായിരുന്നു.
2006-ൽ കർണാടകത്തിൽനിന്ന് ആദ്യമായി സ്വതന്ത്രനായും 2012-ൽ ബി.ജെ.പി. പിന്തുണയോടെയും രാജ്യസഭയിലെത്തി. 2018-ൽ ബി.ജെ.പയിൽ ചേർന്നാണ് വീണ്ടും രാജ്യസഭയിലെത്തിയത്.
തൃശ്ശൂർ ദേശമംഗലം കൊണ്ടയൂരിലെ റിട്ട. എയർ കമ്മഡോർ എം.കെ. ചന്ദ്രശേഖരന്റെയും ഉണ്ണിയാട്ടിൽ ആനന്ദവല്ലിയുടെയും ഏകമകനാണ്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് എൻജിനിയറിങ് പഠനശേഷം ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം നേടി. ഹാർവാർഡ് സർവകലാശാലയിൽ അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂർത്തിയാക്കി. 1985-91 കാലയളവിൽ സിലിക്കൺ വാലിയിൽ ടെക്നോളജി െപ്രാഫഷണലായി പ്രവർത്തിച്ചു. 1991-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബി.പി.എൽ. സിസ്റ്റംസ് ആൻഡ് പ്രോജക്ട്‌സിന്റെ എക്സിക്യുട്ടിവ് ഡയറക്ടറായി. തുടർന്ന് ബി.പി.എൽ. ഇന്നൊവേഷൻ ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നൽകി. ഇന്ത്യയിൽ മൊബൈൽ വിപ്ളവം യാഥാർഥ്യമാക്കിയ സംരംഭകരിലൊരാളാണ്. ബെംഗളൂരുവിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ‘നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ’ സ്ഥാപക ട്രസ്റ്റിയാണ് രാജീവ് ചന്ദ്രശേഖർ. ബെംഗളൂരുവിലാണ് താമസം. ബി.പി.എൽ. സ്ഥാപകൻ ടി.പി.ജി. നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ. വേദ്, ദേവിക എന്നിവർ മക്കളാണ്.
PRINT

Related Keywords

India ,Thrissur ,Kerala ,Puducherry ,Pondicherry ,Rajya Sabha ,Rajiv Rajya Sabha ,Puducherry Assembly , ,இந்தியா ,திரிசூர் ,கேரள ,புதுச்சேரி ,பொந்டிசேர்றிி ,ராஜ்யா சபா ,புதுச்சேரி சட்டசபை ,

© 2025 Vimarsana

vimarsana.com © 2020. All Rights Reserved.