Laptop theft Man in Kannur | കാമു&#x

Laptop theft Man in Kannur | കാമുകിക്കുവേണ്ടി കവർന്നത് അഞ്ഞൂറിലേറെ ലാപ്ടോപ്പുകൾ... പിടിയിലായ കാമുകൻ പറയുന്നത് ഇങ്ങനെ...


Wednesday 30 Jun 2021 07.54 AM
കാമുകിക്കുവേണ്ടി കവർന്നത് അഞ്ഞൂറിലേറെ ലാപ്ടോപ്പുകൾ... പിടിയിലായ കാമുകൻ പറയുന്നത്
പരിയാരം : പരിയാരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയുടെ ലാപ്ടോപ് മോഷ്ടിച്ച കേസിൽ പിടിയിലായ സേലം തിരുവാരൂർ സ്വദേശി തമിഴ്സെൽവന്റേത് അപൂർവമായ ഈ പ്രതികാര കഥ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ൽ പരം ലാപ്ടോപ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. എല്ലാം മെഡിക്കൽ വിദ്യാർഥികളുടേതും.
കാമുകിയുടെ വിഡിയോ ചിത്രീകരിച്ച്, ഇന്റർ മെഡിക്കൽ വിദ്യാർഥികൾ സൈബർ ആക്രമണത്തിന് ഇരയാക്കിയതാണ് മോഷണത്തിനുള്ള പ്രേരണ.
തന്റെ കാമുകിയുടെ വിഡിയോ മെഡിക്കൽ വിദ്യാർഥിനികൾ റെക്കോർഡ് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിലുള്ള പ്രതികാരം വീട്ടാനാണു മെഡിക്കൽ വിദ്യാർഥികളുടെ ലാപ്ടോപ്പുകൾ മാത്രം മോഷ്ടിച്ചതെന്നു തമിഴ്സെൽവൻ പൊലീസിനോടു പറഞ്ഞു.
സൈബർ അതിക്രമത്തിന് ഇരയായ അതേ പെൺകുട്ടിയെ തന്നെയാണു തമിഴ്സെൽവൻ വിവാഹം കഴിച്ചത്. 
2015 ൽ ആയിരുന്നു ആദ്യ മോഷണം. പിന്നീട്, ദക്ഷിണേന്ത്യയിലെ പല മെഡിക്കൽ കോളജുകളിലെയും ഹോസ്റ്റലുകളിൽ നിന്നു ലാപ്ടോപ് മോഷ്ടിച്ചു. പിജി ഹോസ്റ്റലുകളിൽ നിന്നായിരുന്നു കൂടുതലും മോഷണം.
പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ നിന്നായി. പ്രതികാരമാണു മോഷണത്തിനു തുടക്കമിടാൻ കാരണമെങ്കിലും പിന്നീടു വരുമാനവും മോഷണം തുടരാൻ പ്രേരണയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. 20,000 രൂപ മുതൽ 25,000 രൂപയ്ക്കു വരെയാണു വിൽപന. മെഡിക്കൽ പിജി വിദ്യാർഥിയെന്ന വ്യാജനയാണു മെഡിക്കൽ കോളജുകളിലും ഹോസ്റ്റലുകളിലും പ്രവേശിക്കുക. ഇതിനു വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കുന്നതു മഹാരാഷ്ട്രയിലെ സുഹൃത്തായ സുമിത്താണെന്നും പൊലീസ് പറഞ്ഞു. പ്രൊപോസൽ തെടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യം!
Ads by Google

Related Keywords

Kerala , India , , Video Medical , கேரள , இந்தியா ,

© 2025 Vimarsana