astrology daily prediction | ഇന്ന&#x

astrology daily prediction | ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 13.07.2021


ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 13.07.2021
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
സാമ്പത്തിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അത്ര സമയം നല്ലതല്ല. ഏതു രംഗത്ത്‌ ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ്‌ അനുഭവപ്പെടും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൈയില്‍ വന്ന അവസരങ്ങള്‍ നഷ്‌ടപ്പെടും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. നിസാര കാര്യങ്ങളാല്‍ നിലവിലുള്ള ജോലി നഷ്‌ടമാകാനുള്ള സാഹചര്യമുണ്ടാകും. ഗൃഹത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്‌ഥ വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഇന്റര്‍വ്യൂ പ്രതീക്ഷിച്ചത്ര എളുപ്പമായിരിക്കില്ല.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
കലാറടിസഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നിലവിലുള്ള ജോലി സ്‌ഥിരപ്പെടാന്‍ ഉത്തരവ്‌ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മരംഗത്ത്‌ പുതിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. മനസ്‌ അസ്വസ്‌ഥമായിക്കൊണ്ടിരിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം വര്‍ദ്ധിപ്പിക്കും. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടിവരും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങു കയോ െൈകവശം വന്നുചേരുകയോ ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം ) -
ഉപരിപഠനത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ തടസങ്ങള്‍ നേരിടും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ ധാരാളം വിമര്‍ശമനങ്ങള്‍ നേരിടേണ്ടതായി വരും. ഗൃഹത്തില്‍ സ്വസ്‌ഥതക്കുറവ്‌ അനുഭവപ്പെടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) -
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മുന്‍കോപം വര്‍ദ്ധിക്കും. വിദേശത്ത്‌ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ യാത്രാസംബന്ധമായ രേഖകള്‍ ശരിയാകും. പഴയ വാഗനം കൊടുത്ത്‌ പുതിയ വാഹനം വാങ്ങും.
തുലാം (ചിത്തിര , ചോതി, വിശാഖം ) -
സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) -
സ്‌ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവ ര്‍ക്ക്‌ കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. എല്ലാ കാര്യങ്ങള്‍ക്കും അലസത പ്രകടമാക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) -
ഗൃഹനിര്‍മ്മാണത്തിന്‌ തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ തടസങ്ങള്‍ നേരിടും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഉപരി പഠനത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. കുടുംബപര മായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
കൂടുതല്‍ ജോലിഭാരം കൊണ്ട്‌ മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യസ്‌ഥാനം കൈവരിക്കും. എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
ധനപരമായി ചെലവുകള്‍ വര്‍ദ്ധിക്കും. പുതിയ ഗൃഹത്തിലേക്ക്‌ മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ശത്രുക്കള്‍ വര്‍ധിക്കും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
അനില്‍ പെരുന്ന - 9847531232
Ads by Google

Related Keywords

Chitra , Uttar Pradesh , India , Rohini , West Bengal , , சித்ரா , உத்தர் பிரதேஷ் , இந்தியா , ரோகினி , மேற்கு பெங்கல் ,

© 2025 Vimarsana