ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 16.07.2021 മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - കര്‍മ്മസംബന്ധമായി പുരോഗതിയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. സഹോദരസ്‌ഥാനീയരമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ദാമ്പത്യജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ തരം ചെയ്യേണ്ടിവരും. അന്യരുടെ കഷ്‌ടപ്പാടിലും ദുഃഖത്തിലും കാരുണ്യം തോന്നും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. മുന്‍കോപം നിയന്ത്രിക്കണം. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - കര്‍മ്മരംഗത്ത് ഉയര്‍ച്ചയും അഭിവൃദ്ധിയും അനുഭവപ്പെടും. സംഭാക്ഷണങ്ങള്‍ ശത്രുക്കളെ സൃഷ്‌ടിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക. കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ്, പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്‌ഥലത്തേക്ക് സ്‌ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കലില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. ചിങ്ങം (മകം, പൂരം, ഉത്രം ) - മുന്‍കോപം നിയന്ത്രിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കന്നി (ഉത്രം , അത്തം, ചിത്തിര ) - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഭാര്യയുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മസംബന്ധമായി വളരെയധികം ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാക്‌സാമര്‍ത്ഥ്യം മുഖേന ആരെയും ആകര്‍ഷിക്കും. തുലാം (ചിത്തിര , ചോതി, വിശാഖം ) - എപ്പോഴും മനസ്സില്‍ ഒരുതരം ഭീതി ഉണ്ടാകും. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെ വരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകാം. വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയതോതില്‍ മാനസിക വിഷമം ഉണ്ടാകും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും. ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ധനു (മൂലം, പൂരാടം, ഉത്രാടം ) - സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. മുന്‍കോപം നിയന്ത്രിക്കണം. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും. മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ജോലികള്‍ യഥാസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരികക്ലേശവും അനുഭവപ്പെടും. മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്‌ഥ ഉണ്ടാകും. അനില്‍ പെരുന്ന - 9847531232 Ads by Google