ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 17.07.2021 മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃ സമ്പത്ത് അനുഭവയോഗത്തില്‍ വന്നുചേരും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. ചഞ്ചല മനഃസ്‌ഥിതി ആയിരിയ്‌ക്കും. മാതാവുമായോ മാതൃസ്‌ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളുടെ ഇടയില്‍ ആദരവ് വര്‍ധിക്കും. മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്‌ടത്തിനു സാധ്യത. സംഗീത, നാടക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ചിങ്ങം (മകം, പൂരം, ഉത്രം ) - പ്രശസ്‌തി വര്‍ദ്ധിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കന്നി (ഉത്രം , അത്തം, ചിത്തിര ) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി വര്‍ദ്ധിക്കും. സന്താനങ്ങളെക്കുറിച്ച് മനോവിഷമമുണ്ടാകും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. തുലാം (ചിത്തിര , ചോതി, വിശാഖം ) - ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിനു സന്തോഷം വരുന്ന സന്ദേശങ്ങള്‍ ലഭിക്കും. യാത്രകള്‍ ഉല്ലാസ പ്രദമാകും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ധനു (മൂലം, പൂരാടം, ഉത്രാടം ) - വസ്‌തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്‌ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - വസ്‌തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ലാഭമുണ്ടാകില്ല. ഉദ്യോഗസ്‌ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ചെലവുകള്‍ ക്രമാതീതമായി കൂടും. കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - സഹോദരസ്‌ഥാനീയരില്‍നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്‌ക്ക് തടസങ്ങളുണ്ടാകും. മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. മാതൃബന്ധുക്കള്‍ക്ക് അസുഖമുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. അനില്‍ പെരുന്ന - 9847531232 Ads by Google