ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 20.07.2021 മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആര്‍ഭാഗട വസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. മസംസാരം പരുഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. സഹോദരസ്‌ഥാനീയര്‍ക്ക് രോഗാരിഷ്‌ടതകള്‍ അനുഭവപ്പെടും. ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - മുന്‍കോപം നിയന്ത്രിക്കണം. വേണ്ടപ്പെട്ടവരില്‍നിന്നും മനഃസന്തോഷം ലഭിക്കും. നന്നായി ആലോചിച്ച ശേഷം മാത്രമേ ഏതൊരുകാര്യത്തിലും ഏര്‍പ്പെടാവൂ. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്‌ചാതുര്യം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - മുന്‍കോപം നിയന്ത്രിക്കണം. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. വിദേശയാത്രയ്‌ക്ക് നേരിടുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. ഉറ്റവരുമായി കലഹിക്കാനിടവരും. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ചിങ്ങം (മകം, പൂരം, ഉത്രം ) - വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. വേണ്ടപ്പെട്ടവരുടെ പെരമാറ്റം മനോദുഃഖത്തിനിടയാക്കും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. താര്‍ക്കികവിഷയത്തിലൂടെ വിജയം കൈവരിക്കും. കലഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശ്രമിക്കണം. കന്നി (ഉത്രം , അത്തം, ചിത്തിര ) - ദമ്പതികള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മറന്ന് ഒന്നിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. അനാവശ്യ അലച്ചില്‍, സഞ്ചാരം എന്നിവയ്‌ക്കു സാധ്യതയുണ്ട്. ഉന്നത പഠനത്തിന് യാതൊരു വിധ തടസമുണ്ടാകില്ല. മനസിന് വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. തുലാം (ചിത്തിര , ചോതി, വിശാഖം ) - താര്‍ക്കിക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്യോഗസ്‌ഥരില്‍ നിന്നുമുണ്ടാകും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. ധനു (മൂലം, പൂരാടം, ഉത്രാടം ) - ആഡംബര വസ്‌തുക്കളില്‍ ഭ്രമം കൂടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താത്‌പര്യം കൂടും. അലങ്കാര വസ്‌തുക്കള്‍ക്കും സുഗന്ധവസ്‌തുക്കള്‍ക്കുമായി പണം ചെലവഴിക്കും. പിതാവിന്റെ ആരോഗ്യനില മെച്ചമാകാം. കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. അപ്രതീക്ഷിത സ്‌ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. അനാവശ്യ സംസാരം ഒഴിവാക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സഹോദരാദി ഗുണം. പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. അനില്‍ പെരുന്ന - 9847531232 Ads by Google