ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 21.07.2021 മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - മുന്‍കോപം നിയന്ത്രിക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്‌ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. സന്താനലബ്‌ധിക്കായ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത. ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്‌ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വില പിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും. കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണതത്തിനായി പണം ചെലവഴിക്കും. രാഷ്‌ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. ചിങ്ങം (മകം, പൂരം, ഉത്രം ) - ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കു ന്നവര്‍ക്ക് തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്‌പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. കന്നി (ഉത്രം , അത്തം, ചിത്തിര ) - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. തുലാം (ചിത്തിര , ചോതി, വിശാഖം ) - എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്‌തു തീര്‍ക്കാന്‍ കഴിയും. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്‌ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദിഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും. വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യ ങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്‌ഥാനീയ രുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ധനു (മൂലം, പൂരാടം, ഉത്രാടം ) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവ ര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - സാമൂഹിക-സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്‌ബന്ധം മുഖനേ ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. അനില്‍ പെരുന്ന - 9847531232 Ads by Google