astrology daily prediction | ഇന്ന&#x

astrology daily prediction | ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 24.07.2021


ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 24.07.2021
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക്‌ ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. പിതൃ സ്വത്ത്‌ സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - അപ്രതീക്ഷിതമായി മേധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക്‌ ജോലി നഷ്‌ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത്‌ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. കുടുംബസ്വത്ത്‌ അനുഭവയോഗത്തില്‍ വന്നു ചേരും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനകാര്യ ങ്ങളില്‍ താത്‌പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവാഹാദിമംഗളകര്‍മ്മങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്‌തി മാറും. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തിയും അംഗീകാരവും ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) -
വിദേശത്ത്‌ നിന്നും മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹതത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്‌ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത്‌ തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താനലബ്‌ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക്‌ മനഃക്ലേശത്തിന്‌ സാധ്യത.
കന്നി (ഉത്രം , അത്തം, ചിത്തിര ) -
സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) -
ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്‌ഥലം മാറ്റത്തിന്‌ ഉത്തരവ്‌ ലഭിക്കും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്‌തു തീര്‍ക്കാന്‍ കഴിയും. മാതാവിനെ മാതൃസ്‌ഥാനീയര്‍ക്കോ രോഗാരിഷ്‌ടതകള്‍ അനുഭവപ്പെടും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുനന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്‌ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന്‌ സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം ) -
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുകള്‍ക്ക്‌ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
പ്രമോഷന്‌ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ തടങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യത്തില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്‌ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച്‌ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും.
അനില്‍ പെരുന്ന - 9847531232
Ads by Google

Related Keywords

Chitra , Uttar Pradesh , India , New Zealand , Rohini , West Bengal , , New Project , Marc New , சித்ரா , உத்தர் பிரதேஷ் , இந்தியா , புதியது ஜீலாந்து , ரோகினி , மேற்கு பெங்கல் , புதியது ப்ராஜெக்ட் , மார்க் புதியது ,

© 2025 Vimarsana