Janmabhumi| സഹകരണ രÐ

Janmabhumi| സഹകരണ രംഗത്തെ പുതുവഴി


സഹകരണ രംഗത്തെ പുതുവഴി
സഹകരണ രംഗത്തെ പുതുവഴി
July 15, 2021, 05:00 a.m.
കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ രൂപീകരണം സംസ്ഥാനസഹകരണനിയമങ്ങളെ മറികടക്കാനോ അട്ടിമറിക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല. കൂടുതല്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമുള്ളതാണ്. സംസ്ഥാന സഹകരണ സംഘംരജിസ്ട്രാറുടെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങള്‍ അതേ പടി തുടരുകതന്നെ ചെയ്യും.
പുതിയ കേന്ദ്രമന്ത്രി സഭാ പുന:സംഘടനയ്‌ക്കൊപ്പം സഹകരണ മന്ത്രാലയം സ്ഥാപിച്ചത് ചില പുതിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നേരത്തെ ബാങ്കിങ് റഗുലേഷന്‍ നിയമം ഭേദഗതി ചെയ്ത് സഹകരണ ബാങ്കുകള്‍ക്കു കൂടി ബാധകമാക്കിയതും ഇതിനോട് ചേര്‍ത്തു വായിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. കേന്ദ്രസര്‍ക്കാരും ബിജെപിയും കേരളത്തിലെ ഇടതു കേന്ദ്രീകൃതമായ സഹകരണ മേഖലയെ പിടിച്ചടക്കാനുള്ള തന്ത്രമാണിതെന്നാണ് ആരോപണം. അതേ സമയം സഹകരണ മേഖലയിലെ കള്ളപ്പണ സ്വാധീനവും അഴിമതിയും ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് മറ്റൊരു കൂട്ടരും അവകാശപ്പെടുന്നു. ഇവയുടെ നിജസ്ഥിതി ശരിയായ രീതിയില്‍ പരിശോധിയ്‌ക്കേണ്ടതുണ്ട്.  
തുടക്കം മുതല്‍ തന്നെ സഹകരണമേഖല കൃഷിമന്ത്രാലയത്തിന്റെ ഭാഗമായിരുന്നു. മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് കോ ഓപ്പറേഷന്‍ എന്നപേരിലാണ് ആയിരത്തിതൊള്ളായിരത്തി അമ്പതുകള്‍ മുതല്‍ ഈ മന്ത്രാലയം പ്രവര്‍ത്തിച്ചിരുന്നത്. സഹകരണമേഖലയ്ക്ക് അന്നുതന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പ്രാധാന്യം പണ്ഡിറ്റ് നെഹ്‌റു 1955 ല്‍ ഇങ്ങിനെ ഊന്നിപ്പറഞ്ഞിരിക്കുന്നു ക ംമി േശിറശമ ീേ രീി്ൗഹലെ ംശവേ രീീുലൃമശേ്‌ല.െ വലിയ പ്രാധാന്യമാണ് സഹകരണമേഖലക്കു നല്‍കിയത്. എന്നാല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ ഭാഗമായത് കൊണ്ട് മറ്റ് മേഖലകളില്‍ വേണ്ടത്ര പ്രവര്‍ത്തനത്തിന് സാദ്ധ്യത കുറവായിരുന്നു. ആ പോരായ്മയാണ് ഇപ്പോള്‍ സ്വതന്ത്രമായ മന്ത്രാലയത്തിന്റെ രൂപീകരണത്തിലൂടെ പരിഹരിച്ചത്. ഏതു മേഖലയിലുള്ള  à´¸à´¹à´•à´°à´£ പ്രസ്ഥാനങ്ങള്‍ക്കും ഈ മന്ത്രാലയത്തിന് നേതൃത്വം കൊടുക്കാനാകും.
ഇപ്പോള്‍ സഹകരണത്തിന് പ്രത്യേക മന്ത്രാലയം ഏര്‍പ്പെടുത്തിയത് സഹകരണത്തെ കാര്‍ഷികമേഖലയില്‍ നിന്ന് വേര്‍പെടുത്തി എല്ലാ മേഖലകളിലും പ്രവര്‍ത്തിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനാണ്. അതു വിശാലമായ ചില ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കാല്‍വെപ്പാണ്. ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ ഉത്തേജനപരിപാടികളുടെ ഭാഗമായാണ് ഈ നടപടി. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ഡൗണുകളും നിയന്ത്രണങ്ങളും മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ചെറുകിടകര്‍ഷകരും വ്യത്യസ്ത വിഭാഗം തൊഴിലാളികളും കൈത്തൊഴിലുകാരുമെല്ലാമാണ്. ഇവരെ ശാക്തീകരിക്കാനും സ്വാശ്രയരാക്കാനും സഹകരണാടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ആത്മനിര്‍ഭര്‍ ഭാരതിന്റെ അവതരണ സമയത്ത് സൂചിപ്പിച്ചിരുന്നു.
ഭാരതത്തിലെ കര്‍ഷകരുടെ ഒരു വര്‍ഷത്തെ പോസ്റ്റ് ഹാര്‍വസ്റ്റ് നഷ്ടം 2.5 ലക്ഷം കോടി രൂപയാണ്. ഇത് പ്രധാനമായും സ്റ്റോറേജിന്റെയും മൂല്യ വര്‍ദ്ധനവിന്റെയും അപര്യാപ്തതകൊണ്ടാണ്. അതോടൊപ്പം കര്‍ഷകരുടെ ഉല്‍പ്പന്നത്തിന് മതിയായ വില കിട്ടുന്നുമില്ല. വിപണിയുടെ ചൂഷണം മൂലം കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. ഇതിനുള്ള പ്രതിവിധി കര്‍ഷകര്‍ക്ക് സ്റ്റോറേജ് അടക്കമുള്ള അടിസ്ഥാന സൗകര്യമുറപ്പാക്കുകയും, പ്രോസസ്സിങ്ങിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചൂഷണവിമുക്തവും കര്‍ഷകസൗഹൃവുമായ വിപണി സമ്പ്രദായം ഉറപ്പുവരുത്തുകയുമാണ്. ഇതിനു വേണ്ടി നടപ്പാക്കിയ രണ്ടു കാര്‍ഷിക ബില്ലുകളേയും അവശ്യവസ്തുനിയമ ഭേദഗതിയെയും എതിര്‍ത്തുകൊണ്ട് ഒരു വിഭാഗം കര്‍ഷകര്‍ സമരത്തിനിറങ്ങുകയും ചെയ്തു.  
പതിനായിരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ തുടങ്ങാന്‍ പദ്ധതിയിട്ടുവെങ്കിലും അതു വേണ്ടത്ര വിജയിച്ചിട്ടില്ല. കര്‍ഷകരുടെ പങ്കാളിത്തത്തോടെയുള്ള വലിയ വിപണന പ്രോസസ്സിംഗ് സംവിധാനത്തിലൂടെ മാത്രമെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും വരുമാനവും ഉറപ്പാക്കാനാകൂ. ഒറ്റപ്പെട്ട രീതിയില്‍ ചെറിയ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ അവയുടെ വയബിലിറ്റി ഉറപ്പാക്കാനാകില്ല, മാത്രവുമല്ല അവയ്ക്ക് നൂതന സാങ്കേതിക വിദ്യയും പ്രൊഫഷണല്‍വല്‍ക്കരണവും സാദ്ധ്യമാകുകയുമില്ല. അമൂല്‍ പോലുള്ള സഹകരണസ്ഥാപനങ്ങള്‍ അതിനുദാഹരണമാണ്. അതുകൊണ്ട് സാമാന്യം വലിയ കര്‍ഷകകൂട്ടായ്മകള്‍ വഴി മാത്രമെ കര്‍ഷകരെ ശാക്തീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനായി വിപണനത്തിനും പ്രോസസ്സിങ്ങിനും മറ്റുമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്à

Related Keywords

Czech Republic , India , Kerala , Czech , , Bank The , Banks The Bank , Catholic Church , Catholic The Bank , Advanced Technical , Kerala State , Regions New , செக் குடியரசு , இந்தியா , கேரள , செக் , வங்கி தி , கத்தோலிக் தேவாலயம் , கேரள நிலை ,

© 2025 Vimarsana