Janmabhumi| സ്ഥിരനി

Janmabhumi| സ്ഥിരനിക്ഷേപത്തിലും കൈയിട്ടുവാരി; എഴുകോണില്‍ തട്ടിയത് 1.66 കോടി; സഹകരണ മന്ത്രാലയത്തെ ഭയന്ന് ഇടത് സര്‍ക്കാര്‍


സ്ഥിരനിക്ഷേപത്തിലും കൈയിട്ടുവാരി; എഴുകോണില്‍ തട്ടിയത് 1.66 കോടി; സഹകരണ മന്ത്രാലയത്തെ ഭയന്ന് ഇടത് സര്‍ക്കാര്‍
സ്ഥിരനിക്ഷേപത്തിലും കൈയിട്ടുവാരി; എഴുകോണില്‍ തട്ടിയത് 1.66 കോടി; സഹകരണ മന്ത്രാലയത്തെ ഭയന്ന് ഇടത് സര്‍ക്കാര്‍
July 21, 2021, 10:18 a.m.
കൊട്ടാരക്കര താമരക്കുടി സഹകരണബാങ്കില്‍ പത്ത് വര്‍ഷം മുമ്പ് സിപിഎം ഭരണസമിതി നടത്തിയത് വന്‍ അഴിമതിയാണ്. നിക്ഷേപകരായ നൂറിലധികം പേരുടെ പണം തട്ടിയെടുത്തത് തെളിവുകളോടെ പിടിക്കപ്പെട്ടു. എന്നാല്‍ ജീവനക്കാരെയും ചില ഭരണസമിതി അംഗങ്ങളെയും പഴിച്ച് കൈകഴുകുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. നൂറ് കോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് താമരക്കുടി സഹകരണ ബാങ്കിന്റെ മറവില്‍ സിപിഎം നേതാക്കള്‍ നടത്തിയത്.
ഏതാനും ദിവസം മുന്‍പാണ് കൊല്ലം എഴുകോണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് വലിയ വാര്‍ത്തയായത്. ഇവിടെ നടന്നത് 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ്. സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനുള്‍പ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ. അനില്‍കുമാര്‍, അക്കൗണ്ടന്റ് ബി. ബൈജു, അറ്റന്‍ഡര്‍ ടി.പി. സുജിത് എന്നിവരെയാണ് പുറത്താക്കിയത്. ഏരിയ സെക്രട്ടറി പി. തങ്കപ്പന്‍പിള്ളയുടെ മകനാണ് സുജിത്. അന്വേഷണ വിധേയമായി മാര്‍ച്ചില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥിര നിക്ഷേപകര്‍ അറിയാതെ അവരുടെ നിക്ഷേപത്തുകയില്‍ നിന്ന് വായ്പ തട്ടിപ്പുള്‍പ്പെടെ നടത്തുകയായിരുന്നു.
കൊട്ടാരക്കര താമരക്കുടി സഹകരണബാങ്കില്‍ പത്ത് വര്‍ഷം മുമ്പ് സിപിഎം ഭരണസമിതി നടത്തിയത് വന്‍ അഴിമതിയാണ്. നിക്ഷേപകരായ നൂറിലധികം പേരുടെ പണം തട്ടിയെടുത്തത് തെളിവുകളോടെ പിടിക്കപ്പെട്ടു. എന്നാല്‍ ജീവനക്കാരെയും ചില ഭരണസമിതി അംഗങ്ങളെയും പഴിച്ച് കൈകഴുകുന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. നൂറ് കോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് താമരക്കുടി സഹകരണ ബാങ്കിന്റെ മറവില്‍ സിപിഎം നേതാക്കള്‍ നടത്തിയത്.
നെടുവത്തൂരില്‍ സിപിഎം നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് കോടികളാണ്. സ്വജനപക്ഷപാതവും നിയമനങ്ങളിലെ അഴിമതിയും നെടുവത്തൂര്‍ സഹകരണബാങ്കില്‍ കൊടികുത്തി വാഴുകയായിരുന്നു.
പരവൂര്‍ ഭൂതക്കുളം സഹകരണബാങ്കില്‍ സിപിഎമ്മിന്റെ വിവേചനപരമായ നിലപാടില്‍ പ്രതിഷേധിച്ച് താല്കാലിക ജീവനക്കാരി ജീവനൊടുക്കി. നെടുങ്ങോലം ബാങ്കില്‍ സാമ്പത്തികതിരിമറി തന്റെ തലയില്‍ കെട്ടിവയ്ക്കുന്ന സിപിഎം നേതാക്കളുടെ നടപടിയില്‍ മനംനൊന്ത് സിപിഎം അനുഭാവി കൂടിയായ ജീവനക്കാരന്‍ ജീവനൊടുക്കി.
 
അടാട്ട് ബാങ്കില്‍ ഈട് വെള്ളപേപ്പറിലെ കരാറും പുറമ്പോക്കിന്റെ വ്യാജ രേഖകളും
തൃശൂര്‍ അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ വായ്പ തട്ടിപ്പ്. തൃശൂര്‍ അത്താണിയിലെ ജില്ലാ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന് (കാര്‍ത്തിക റൈസ്) രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ വായ്പ അടാട്ട് ബാങ്ക് നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. രണ്ടിടത്തും യുഡിഎഫ് ഭരണസമിതിയുള്ളപ്പോഴായിരുന്നു വായ്പാ തട്ടിപ്പ്.
2013 ആഗസ്റ്റില്‍ അനധികൃതമായി ആറരക്കോടി രൂപ വായ്പ അനുവദിച്ചു. വായ്പ പിന്നീട് 2016ല്‍ ഒമ്പതു കോടി രൂപയാക്കി പുതുക്കി നല്‍കി. പലിശയും മുതലുമടക്കം വായ്പാ  à´¸à´‚ഖ്യ 13 കോടി 83 ലക്ഷം രൂപയായിട്ടുണ്ട്. വന്‍തുക കിട്ടാക്കടമായതോടെ ബാങ്കിന്റെ നിലനില്‍പ്പും പ്രതിസന്ധിയിലായി.
രണ്ടാംഘട്ടത്തില്‍ അനധികൃതമായി കോടികളുടെ വായ്പ ബാങ്ക് നല്‍കിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ആറരക്കോടി രൂപ വായ്പ നല്‍കിയെന്ന ആദ്യ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെരിങ്ങണ്ടൂരും അവണൂരുമുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഈടായി നല്‍കിയാണ് രണ്ടാമത്തെ വായ്പാ തട്ടിപ്പെന്ന് വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും അടാട്ട് ബാങ്ക് ഭരണസമിതി നെല്ല് വാങ്ങി, അത്താണി നെല്ല് സംസ്‌കരണ വിപണന സഹകരണ സംഘത്തിന് നല്‍കി, അരിയാക്കി വിറ്റ് പണവും പലിശയും തിരിച്ചടയ്ക്കുമെന്ന വെള്ളപേപ്പറിലെ കരാറിലാണ് ബാങ്ക് കോടികള്‍ വായ്പ നല്‍കിയത്.
കരാര്‍ പ്രകാരം ബാങ്ക് നെല്ലെടുക്കുകയോ, സംഘത്തിന് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തി. രേഖകളില്ലാതെ 15 കോടി രൂപ അനധികൃതമായി വായ്പയെടുത്തെന്ന് ആരോപിച്ചുള്ള പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
കരുവന്നൂരില്‍ കോടികളുടെ വെട്ടിപ്പ്  
തൃà´

Related Keywords

Singapore , , Ministry Of Education Rs , Area Committee , Bank Govt , Ministry Of Education , District Reference , Reference Singapore , சிங்கப்பூர் , பரப்பளவு குழு , அமைச்சகம் ஆஃப் கல்வி , மாவட்டம் குறிப்பு ,

© 2025 Vimarsana