കൊടി സുനി&#x

കൊടി സുനിയിലെത്തിയപ്പോൾ വഴിമുട്ടി സ്വർണക്കടത്ത് കേസ്


ക്വട്ടേഷൻസംഘങ്ങൾക്ക് രാഷ്ട്രീയസംരക്ഷണം
#കെ.പി. ഷൗക്കത്തലി
Jun 24, 2021, 02:00 AM IST
X
കൊടി സുനി ( ഫയല്‍ ചിത്രം )| ഫോട്ടോ : മാതൃഭൂമി
കോഴിക്കോട്: ചില ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയസംരക്ഷണം ലഭിക്കുന്നതിനാൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഭവങ്ങളിൽ ആസൂത്രണം നടത്തുന്നവർ രക്ഷപ്പെടുന്നു. 2016 ജൂലായിൽ നല്ലളം മോഡേൺ ബസാറിൽ മൂന്നു കിലോഗ്രം സ്വർണം കവർന്നിരുന്നു.
വിയ്യൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ സ്വർണക്കടത്തുകാരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തുവെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിലായിരുന്നു. കൊടിസുനിയെ ജയിലിലെത്തി ചോദ്യം ചെയ്തെങ്കിലും ഇതുവരെ പ്രതിചേർക്കാൻ കഴിഞ്ഞില്ല.
ചൊക്ലിസ്വദേശിയുടെ പേരിലെടുത്ത സിംകാർഡ്‌ ഉപയോഗിച്ച് രാപകൽ ഭേദമില്ലാതെ കൊടി സുനി പലരെയും വിളിക്കുന്നുണ്ടെന്ന് പോലീസ് അന്ന് ജയിൽ എ.ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയെങ്കിലും അതിലും റെയ്ഡിനുപോലും തയാറായില്ല. പിന്നീട് കോഴിക്കോട്ട് ചുമതലയേറ്റ ഒരു ഡെപ്യൂട്ടി കമ്മിഷണർ പുനരന്വേഷണത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. നല്ലളത്ത് കവർച്ച നടത്തിയ ദിവസംതന്നെ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ കണ്ണൂരുകാരന്റെ സ്വർണവും തട്ടിയെടുക്കാൻ ആസൂത്രണം നടത്തിയിരുന്നു. പക്ഷേ, പാളിപ്പോയി.
പിന്നീട് തിരുനെല്ലിയിൽ അഞ്ചുകോടിരൂപ തട്ടിയെടുക്കാനും ജയിലിൽ ആസൂത്രണം നടത്തി. കർണാകടയിൽനിന്ന് സ്വർണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തിൽനിന്ന് തട്ടിയെടുത്ത അഞ്ചുകോടി രൂപയിൽ പത്തുലക്ഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ സഹതടവുകാരന് വീട് നിർമിക്കാൻ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു.
ക്വട്ടേഷൻ സംഘം കവർച്ച ചെയ്യുന്ന സ്വർണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് സുനിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല രാജേഷ് ഖന്നയ്ക്ക് വേണ്ടി കണ്ണൂരിൽനിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയറായ അഭിഭാഷകരാണ് ഒട്ടേറെ കേസുകളിൽ കോടതിയിൽ ഹാജരായത്. ഇത് കൊടി സുനി ഏർപ്പാടുചെയ്തുകൊടുത്തതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽമരിച്ച സ്വർണക്കടത്തിലും കണ്ണൂരിൽനിന്നുള്ള അർജുന്റെ സാന്നിധ്യം ക്വട്ടേഷൻ സംഘങ്ങളിലേക്കുള്ള സൂചനയാണ്. അർജുന്റെ കൂടെ ഷഹിൻ എന്നൊരാളും കൂടെ വിമാനത്താവളത്തിലെത്തിയിരുന്നെന്നാണ് വിവരം.
Content Highlight: Gold smuggling: Inquiry into Kodi Suni
Share on

Related Keywords

Kollam , Kerala , India , Calicut , Andaman And Nicobar Islands , Kozhikode , , Kozhikode Airport , Real Estate , கொல்லம் , கேரள , இந்தியா , காலிகட் , அந்தமான் மற்றும் நிகோபார் தீவுகள் , கோழிக்கோடு , கோழிக்கோடு விமான , ரியல் எஸ்டேட் ,

© 2025 Vimarsana