Jul 3, 2021, 12:49 PM IST ഇപ്പോള്‍ പാതിപ്പാതിയായും മുഴുവനായുമൊക്കെ കളര്‍ പാലറ്റില്‍ മുങ്ങിക്കളിക്കുകയാണ് മുടിയിഴകള്‍. വെയിലടിക്കുമ്പോള്‍ വെട്ടിത്തിളങ്ങുകയും ചെയ്യും. X Representative Images/Gettyimages.in ഒരേ ലുക്കില്‍ തന്നെ കുറേ നാള്‍ നമ്മളെ കാണുമ്പോല്‍ നമുക്ക് ബോറടിക്കില്ലേ, അപ്പോഴാവും മേക്കോവറിനെ പറ്റി ചിന്തിക്കുന്നത്. പെട്ടന്നൊരു മാറ്റം ഫീല്‍ ചെയ്യണമെങ്കില്‍ ആദ്യം മുടിയില്‍ കത്രിക വയ്ക്കുന്നതാണ് പതിവ്. അതിനൊപ്പം കളറിങ് കൂടിയായാല്‍ ആള് പാടെ മാറി. മഴവില്ലുപോലെ തിളങ്ങുന്ന മുടിയിഴകളാണ് ചെറുപ്പക്കാര്‍ക്ക് ഇഷ്ടം. ചില മുടിയിഴകള്‍ മാത്രം കളര്‍ ചെയ്യുന്നതായിരുന്നു കുറച്ചുനാള്‍ മുമ്പ് വരെയുള്ള സ്റ്റൈല്‍. ഇപ്പോള്‍ പാതിപ്പാതിയായും മുഴുവനായുമൊക്കെ കളര്‍ പാലറ്റില്‍ മുങ്ങിക്കളിക്കുകയാണ് മുടിയിഴകള്‍. വെയിലടിക്കുമ്പോള്‍ വെട്ടിത്തിളങ്ങുകയും ചെയ്യും. ബലെയാഷ്, ഓംബ്രെ, ബ്ലോണ്‍ഡ്, ബ്രൂനെറ്റ് തുടങ്ങിയ ഗ്ലോബല്‍ ഹെയര്‍ കളറുകള്‍ നിരവധിയാണ്. കളറിങ് തിരഞ്ഞെടുക്കുമ്പോള്‍ നിറം നമ്മുടെ സ്‌കിന്‍ ടോണിന് യോജിച്ചതാണോ എന്ന് ശ്രദ്ധിക്കണം. Also Read 1. ഹണി ബ്ലോണ്‍ഡ്, കാരമല്‍ ബ്ലോണ്‍ഡ്, ആഷ് ബ്ലോണ്‍ഡ്, റോസ് ബ്ലോണ്‍ഡ്, മില്‍ക്കി ബ്ലോണ്‍ഡ് തുടങ്ങിയവ ബ്ലോണ്‍ഡ് കളറിങില്‍ ഏറ്റവും ഡിമാന്‍ഡുള്ള ഷേഡുകളാണ്. 2. ബ്രൗണ്‍ നിറം കലര്‍ന്ന ബ്രൂനെറ്റ് ഷെയ്ഡുകളില്‍ ഗോള്‍ഡന്‍ ബ്രൗണ്‍, ഹണി ബ്രൗണ്‍, കൊക്കോ, ലൈറ്റ് കാരമല്‍ എന്നിവയ്ക്ക് ഇഷ്ടക്കാര്‍ ഏറെയുണ്ട്. 3. വെറൈറ്റി ആഗ്രഹിക്കുന്നവര്‍ ബ്രൈറ്റ് ബ്ലൂ, റ്റീല്‍ ബ്ലൂ, ബ്ലാക്ക് ബെറി, പര്‍പ്പിള്‍, പിങ്ക്, യെല്ലോ നിറങ്ങളില്‍ കളര്‍ ചെയ്യാം. റെയിന്‍ബോ, പീകോക്ക് നിറങ്ങളാണ് ഇപ്പോള്‍ ഹോട്ട് ട്രെന്‍ഡ് 4. കളറിങ് ചെയ്ത ശേഷം ഒരു വര്‍ഷമെങ്കിലും പ്രത്യേക ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിക്കണം. കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്, സ്പാ ഇവ ഇടയ്ക്ക് ചെയ്ത് മുടി സംരക്ഷിക്കാം. 5. നിറങ്ങള്‍ പെര്‍മനന്റ് ആയോ ടെംപററിയായോ ചെയ്യാം. പെര്‍മനന്റ് ഹെയര്‍ കളറുകള്‍ മൂന്ന് മാസത്തോളം നിലനില്‍ക്കും. ഏറെക്കാലം നില്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ടെപററി കളര്‍ ചെയ്യാം. പെര്‍മനന്റ് കൂടുതല്‍ കാലം നിലനില്‍ക്കുമെങ്കിലും എന്നും കഴുകുമ്പോള്‍ നിറം മങ്ങാം. (തയ്യാറാക്കിയത്- രേഖാ നമ്പ്യാര്‍) Content Highlights: hair color new and stylish trends Share on