Janmabhumi| രാജവെമ്

Janmabhumi| രാജവെമ്പാലയുടെ കടിയേറ്റ് മരണം: ഹര്‍ഷാദ് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞിട്ടില്ല; അന്വേഷണം അവശ്യപ്പെട്ട് ഹര്‍ഷാദിന്റെ അച്ഛനും അമ്മയും


രാജവെമ്പാലയുടെ കടിയേറ്റ് മരണം: ഹര്‍ഷാദ് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞിട്ടില്ല; അന്വേഷണം അവശ്യപ്പെട്ട് ഹര്‍ഷാദിന്റെ അച്ഛനും അമ്മയും
രാജവെമ്പാലയുടെ കടിയേറ്റ് മരണം: ഹര്‍ഷാദ് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞിട്ടില്ല; അന്വേഷണം അവശ്യപ്പെട്ട് ഹര്‍ഷാദിന്റെ അച്ഛനും അമ്മയും
August 04, 2021, 10:35 a.m.
മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്. ഹര്‍ഷാദ് മനഃപൂര്‍വം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് മരണം വരിച്ചതായി അച്ഛനും അമ്മയും പറഞ്ഞതായാണ് ചിലരുടെ പ്രചാരണം
തിരുവനന്തപുരം/കാട്ടാക്കട: രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ കാട്ടാക്കട അമ്പൂരി സ്വദേശി ഹര്‍ഷാദിന്റെ (45) മരണത്തെ ചൊല്ലി വിവാദങ്ങള്‍ തലപൊക്കുന്നു. മകന്റെ മരണം ആത്മഹത്യയാണെന്ന് അച്ഛനും അമ്മയും കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയതായാണ് ചില സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. എന്നാലിത് ഹര്‍ഷാദിന്റെ അച്ഛനമ്മമാര്‍ നിഷേധിക്കുന്നു.  
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്  à´®àµà´–്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ആത്മഹത്യയാണെന്ന്  à´’രിടത്തും പറഞ്ഞിട്ടില്ലെന്നും ഹര്‍ഷാദിന്റെ പിതാവ് അബ്ദുള്‍ സലാം, മാതാവ് ഐഷാബീവി, സഹോദരന്‍ അന്‍ഷാദ് എന്നിവര്‍ 'ജന്മഭൂമി'യോട് പറഞ്ഞു.    
 à´®àµƒà´—ശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്. ഹര്‍ഷാദ് മനഃപൂര്‍വം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് മരണം വരിച്ചതായി അച്ഛനും അമ്മയും പറഞ്ഞതായാണ് ചിലരുടെ പ്രചാരണം. എന്നാല്‍ ഇത് മൃഗശാലയിലെ ചില ഉന്നതരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഹര്‍ഷാദ് പാമ്പിന്‍ കൂട്ടില്‍ കയറുമ്പോള്‍ ഒപ്പം മറ്റൊരു ജീവനക്കാരനെ സഹായിയായി നിയോഗിച്ചില്ല, ഗ്ലൗസും ഷൂസും നല്‍കിയിരുന്നില്ല, പാമ്പിന്‍ കൂട്ടിലും പരിസരത്തും സിസി ടിവി സ്ഥാപിച്ചിട്ടില്ല, തുടങ്ങി മൃഗശാല അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ നിരവധിയാണ്. ഇവയൊക്കെ മറയ്ക്കാന്‍ ഹര്‍ഷാദിന്റേത് ആത്മഹത്യയാക്കി തലയൂരാനാണ് ശ്രമമെന്നും ഇവര്‍ പറയുന്നു.
 à´­à´¾à´°àµà´¯à´¯àµà´®à´¾à´¯à´¿ ഹര്‍ഷാദ് പിണക്കത്തിലായിരുന്നു എന്നത് ഐഷാ ബീവിയും സമ്മതിക്കുന്നു. ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരന്‍ വീട്ടിലെത്തി തന്നെ മര്‍ദിച്ചതിനാണ് ഐഷാബീവി കാട്ടാക്കട പോലീസില്‍ രണ്ടാഴ്ച മുമ്പ് പരാതി കൊടുത്തത്. മകന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ തങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണ് ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചത്. ദുരൂഹത മാറുംവരെ കാത്തിരുന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം കിട്ടുന്നത് വൈകുമെന്നതിനാലാണ് ഐഷാബീവിയെ ഇയാള്‍ മര്‍ദിച്ചത്.  
പരാതിയില്‍ ഇരുകൂട്ടരെയും വിളിച്ചു വരുത്തി താക്കീതു നല്‍കി വിട്ടയച്ചുവെന്നും കേസെടുത്തില്ലെന്നും കാട്ടാക്കട പോലീസ് പറയുന്നു. പരാതിയില്‍ മകന്‍ ആത്മഹത്യ ചെയ്തതാണെന്ന പരാമര്‍ശമില്ലെന്ന് പോലീസും സാക്ഷ്യപ്പെടുത്തുന്നു.
 

Related Keywords

, Human Rights Commission , Thiruvananthapuram Zoo , மனிதன் உரிமைகள் தரகு , திருவனந்தபுரம் ஸூ ,

© 2025 Vimarsana