| പി.എസ്‌.സി

| പി.എസ്‌.സി. റാങ്ക്‌ പട്ടിക നീട്ടില്ല , ഇനി 12 ദിവസം; പൊലിയുന്നത്‌ പതിനായിരം സ്വപ്‌നങ്ങള്‍


Friday 23 Jul 2021 12.51 AM
പി.എസ്‌.സി. റാങ്ക്‌ പട്ടിക നീട്ടില്ല , ഇനി 12 ദിവസം; പൊലിയുന്നത്‌ പതിനായിരം സ്വപ്‌നങ്ങള്‍
തിരുവനന്തപുരം : അടുത്തമാസം കാലാവധി അവസാനിക്കുന്ന പി.എസ്‌.സി. റാങ്ക്‌ പട്ടികകള്‍ ഇനി നീട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കുകയും റാങ്ക്‌ പട്ടികകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുന്നത്‌ സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. റാങ്ക്‌പട്ടികകളില്‍നിന്ന്‌ മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്റെ ഉപക്ഷേപത്തിന്‌ മറുപടി നല്‍കിക്കൊണ്ടു മുഖ്യമന്ത്രി വ്യക്‌തമാക്കി.
പി.എസ്‌.സി റാങ്ക്‌ പട്ടികകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ്‌ സര്‍ക്കാര്‍ നയം. ഇതിനാവശ്യമായ സത്വരനടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക്‌ സര്‍വിസ്‌ കമ്മിഷനും സ്വീകരിക്കുന്നുണ്ട്‌. റാങ്ക്‌ പട്ടികകളുടെ കാലാവധി ഓഗസ്‌റ്റ്‌ നാലിന്‌ അവസാനിക്കുന്നതു കണക്കിലെടുത്തു അതുവരെയുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്‌.സി.ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച്‌ ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ വീഴ്‌ചവരുത്തുന്ന വകുപ്പുമേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരേ കര്‍ശന നടപടി സ്വീകരിക്കും. തര്‍ക്കം നിലനില്‍ക്കുന്ന തസ്‌തികകളില്‍ താല്‍ക്കാലിക പ്രെമോഷന്‍ നടത്തി ഒഴിവുകള്‍ പി.എസ്‌.സിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വകുപ്പ്‌ അധ്യക്ഷന്മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യു ന്നതിന്റെ കൃത്യത പരിശോധിക്കാന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിജിലന്‍സ്‌ വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്‌.
ഇതിനുപുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ ചീഫ്‌ സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്‌തമാക്കി.
ഇനി 12 ദിവസം; പൊലിയുന്നത്‌ പതിനായിരം സ്വപ്‌നങ്ങള്‍
കാലാവധി നീട്ടിനല്‍കിയ പി.എസ്‌.സി. റാങ്കുപട്ടികകള്‍ക്ക്‌ ഇനി 12 ദിവസം കൂടി ആയുസ്‌. 493 പട്ടികകള്‍ റദ്ദാകുന്നതോടെ മൂന്നുലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളുടെ മോഹങ്ങളാണ്‌ പൊലിയുന്നത്‌. 46,285 പേരുള്ള ലാസ്‌റ്റ്‌ഗ്രേഡ്‌ സെര്‍വന്റ്‌സ്‌ പട്ടികയില്‍ 6788 പേര്‍ക്കു മാത്രമാണ്‌ നിയമനം ലഭിച്ചത്‌.
ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉദ്യോഗാര്‍ഥികളുടെ സമരത്തിനുശേഷമുള്ള ആറുമാസത്തിനിടെ നിയമന ശിപാര്‍ശ ലഭിച്ചത്‌ 979 പേര്‍ക്ക്‌ മാത്രം. 36,783 പേരുള്ള എല്‍.ഡി. ക്ലര്‍ക്ക്‌ പട്ടികയില്‍ നിയമനം ലഭിച്ചത്‌ 9423 പേര്‍ക്ക്‌. 4752 പേരുടെ എല്‍.ഡി.വി ്രെഡെവര്‍ പട്ടികയിലെ നിയമനം 18 ശതമാനവും. വനിത സിവില്‍ പോലീസ്‌ ഓഫീസര്‍ പട്ടികയില്‍ നിന്ന്‌ മൂന്നുവര്‍ഷം കൊണ്ട്‌ ജോലികൊടുത്തത്‌ 533 പേര്‍ക്ക്‌ മാത്രം.
60 ശതമാനം പേര്‍ക്കും ഈ പട്ടികയില്‍നിന്ന്‌ ഇനി നിയമനം കിട്ടില്ല. നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ രൂപീകരിച്ച ചീഫ്‌ സെക്രട്ടറിതല സമിതി ബിശ്വാസ്‌ മേത്ത വിരമിച്ചശേഷം നിര്‍ജീവം
Ads by Google

Related Keywords

Trivandrum , Kerala , India , El Salvador , , Secretary , Secretary Committee , திரிவன்திரும் , கேரள , இந்தியா , எல் சால்வடார் , செயலாளர் , செயலாளர் குழு ,

© 2025 Vimarsana