Janmabhumi| വീണ്ടും

Janmabhumi| വീണ്ടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; വിദേശകോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ആവശ്യക്കാരില്‍ എത്തിച്ചു; ഭീകരവാദ ബന്ധം അന്വേഷണത്തില്‍


വീണ്ടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; വിദേശകോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ആവശ്യക്കാരില്‍ എത്തിച്ചു; ഭീകരവാദ ബന്ധം അന്വേഷണത്തില്‍
വീണ്ടും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; വിദേശകോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ആവശ്യക്കാരില്‍ എത്തിച്ചു; ഭീകരവാദ ബന്ധം അന്വേഷണത്തില്‍
July 02, 2021, 11:01 a.m.
സാറ്റലൈറ്റ് ഫോണ്‍കോളിനെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോക്കല്‍ കോളുകളാക്കി മാറ്റുകയാണ് ഇത്തരം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ചെയ്യുന്നത്. ഏതു രാജ്യത്തുനിന്നാണ് കോളുകള്‍ വരുന്നതെന്നുപോലും അറിയാന്‍ കഴിയില്ല.
കോഴിക്കോട്: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. ജില്ലയില്‍ നാലിടത്ത് ഐബി പരിശോധന. കൊളത്തറ സ്വദേശി കസ്റ്റഡിയില്‍. തീവ്രവാദബന്ധവും അന്വേഷിക്കുന്നു. വിദേശകോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ആവശ്യക്കാരില്‍ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കൊളത്തറ സ്വദേശി ജുറൈസിനെയാണ് ഇന്നലെ രാവിലെ  à´‡à´¯à´¾à´³àµà´Ÿàµ† വീട്ടില്‍ നിന്ന് ഐബി അറസ്റ്റു ചെയ്തത്. കോഴിക്കോട് പാളയത്തിനു സമീപം ചിന്താവളപ്പിലുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍, അധികം ശ്രദ്ധിക്കപ്പെടാത്ത ചെറിയ മുറിയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനം ഒരുക്കിയിരുന്നത്. ഒരു വര്‍ഷമായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് എന്നാണ് സ്ഥാപന ഉടമയുമായുള്ള കരാറില്‍ എഴുതിയിട്ടുള്ളത്.
നേരത്തെ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാളുമൊത്ത് മെഡിക്കല്‍ കോളേജ്. ബേപ്പൂര്‍, എലത്തൂര്‍, നല്ലളം എന്നിവിടങ്ങളില്‍ പോലീസിന്റെ സഹായത്തോടെഐബി പരിശോധന നടത്തി. സാറ്റലൈറ്റ് ഫോണ്‍കോളിനെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോക്കല്‍ കോളുകളാക്കി മാറ്റുകയാണ് ഇത്തരം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ചെയ്യുന്നത്. ഏതു രാജ്യത്തുനിന്നാണ് കോളുകള്‍ വരുന്നതെന്നുപോലും അറിയാന്‍ കഴിയില്ല.
comment
LATEST NEWS

Related Keywords

, Telecom The Department ,

© 2025 Vimarsana