Jun 27, 2021, 02:26 PM IST X Screengrab: Twitter.com/Mumbaikhabar9 മുംബൈ: താനെ ഉല്ലാസ്നഗർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച ഏഴംഗ സംഘം അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ ജാഹിർ അഹമ്മദ്(30) ഇമ്മാനുദ്ദീൻ ഖാസിം ഖാൻ(57) ജാർഖണ്ഡ് സ്വദേശികളായ റിജുൽ ഷെയ്ഖ്(35) കാലു ഷെയ്ഖ്(55) തപൻ മണ്ഡൽ(48) അജിം ഷെയ്ഖ്(28) നേപ്പാൾ സ്വദേശി രാംസിങ്(32) എന്നിവരെയാണ് ഞായറാഴ്ച പുലർച്ചെ പോലീസ് പിടികൂടിയത്. ഉല്ലാസ്നഗറിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ ചുമർ തുരന്നുകയറി കവർച്ച നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ചുമർ തുരക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്. പ്രതികളെല്ലാം ഉല്ലാസ്നഗറിൽ തന്നെയാണ് താമസിച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവർ ഇതിന് മുമ്പും കവർച്ചകൾ നടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. Content Highlights:robbery attaempt at thane ulhasnagar muthoot finance Share on