വടകര പീഡന&#x

വടകര പീഡനം: സി പി എം മുന്‍ പ്രാദേശിക നേതാക്കള്‍ പിടിയില്‍


കോഴിക്കോട് |  വടകരയില്‍ പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ മുന്‍ സി പി എം നേതാക്കള്‍ പിടിയില്‍യ മുളിയേരി മുന്‍ ബ്രാഞ്ച് സെക്രട്ടറി പി പി ബാബുരാജ്, ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ആറിന് കരിമ്പനപ്പാലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. രണ്ടുപേരെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
 
 

Related Keywords

Kozhikode , Kerala , India , , Cpm Branch , கோழிக்கோடு , கேரள , இந்தியா ,

© 2025 Vimarsana