അതിര്‍ത്&#x

അതിര്‍ത്തിയില്‍ കേരളം സ്ഥലപ്പേരുകള്‍ മാറ്റുന്നെന്ന് കര്‍ണാടകയില്‍ വ്യാജ പ്രചാരണം


തിരുവനന്തപുരം |  കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി മേഖലകളില്‍ കന്നട ഭാഷയിലുള്ള ഗ്രാമപ്പേരുകള്‍ കേരളം മാറ്റുന്നതായി വ്യാജ പ്രചാരണം. ഇത് വിശ്വസിച്ച കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എന്നാല്‍ കേരളത്തില്‍ അത്തരം ഒരു ചര്‍ച്ച പോലും നടക്കുന്നില്ലെന്നിരിക്കെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ളഴ ആസൂത്രിത നീക്കമായാണ് പൊതുവെ ഇത് വിലയിരുത്തുന്നത്. വിഷയത്തില്‍ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രതികരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ജില്ലയിലെ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പത്തോളം ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി മലയാളത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പി ടി ഐയില്‍ നിന്നുള്ള വാര്‍ത്ത ഔട്ട്ലുക്ക് അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നടപടിയില്‍ നിന്നും പിന്മാറണെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചതായി കര്‍ണാടക വികസന ബോര്‍ഡ് അതോറിറ്റി ചെയര്‍മാന്‍ ഡോ. സിസോമശേഖര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ജനങ്ങളുമായി ഒരു ചര്‍ച്ചയും നടത്താതെ കന്നട സംസാരിക്കുന്ന ഗ്രാമങ്ങളുടെ പേര് മാറ്റി മലയാളത്തിലാക്കാന്‍ കേരളത്തിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നു. കന്നട, തുളു സംസ്‌കാരത്തെ ഇത് നശിപ്പിക്കുമെന്നും അതിനാല്‍ നടപടിയില്‍ നിന്നും പിന്മാറണെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചിരിക്കുകയാണെന്നും ഡോ. സോമശേഖര്‍ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും വിഷയത്തിലുള്ള ആശങ്ക കേരളത്തെ അറിയിച്ചത്.
 
 

Related Keywords

Trivandrum , Kerala , India , , Muhammadd Authority Dr , Public Works The Department , Trivandrum District Kannada , Kerala Public Works , Minister Muhammad , Public Works , Minister Muhammadd Authority , திரிவன்திரும் , கேரள , இந்தியா , கேரள பொது வேலை செய்கிறது , அமைச்சர் முஹம்மது , பொது வேலை செய்கிறது ,

© 2025 Vimarsana