Live Breaking News & Updates on Padma subramaniam

Stay informed with the latest breaking news from Padma subramaniam on our comprehensive webpage. Get up-to-the-minute updates on local events, politics, business, entertainment, and more. Our dedicated team of journalists delivers timely and reliable news, ensuring you're always in the know. Discover firsthand accounts, expert analysis, and exclusive interviews, all in one convenient destination. Don't miss a beat — visit our webpage for real-time breaking news in Padma subramaniam and stay connected to the pulse of your community

India's first and biggest dance conclave has shed its rarified air to walk into the real world

In late December, the annual Natya Kala Conference, the most exalted platform for classical dancers, set aside tradition to engage with contemporary subjects.

Gaza , Israel-general- , Israel , India , Mumbai , Maharashtra , Chennai , Tamil-nadu , Carnatic , Andhra-pradesh , Sangeeta-isvaran , Swapnasundari-srinidhi-chidambaram

'സിനിമയിലെ പ്രശസ്തി സ്ഥായിയല്ല, 'മണിച്ചിത്രത്താഴി'ലെ നൃത്തം പോലും ഞാന്‍ വീണ്ടും ചെയ്തിട്ടില്ല'


Jul 18, 2021, 12:05 PM IST
എന്റെ തലമുറയില്‍പ്പെട്ടവര്‍ക്കെങ്കിലും നൃത്തം അരങ്ങുമായി ബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാനാവൂ. ഫോണ്‍ മോഡില്‍ നൃത്തം ചെയ്യല്‍ എളുപ്പമല്ല. അത് മറ്റൊരു വിഷയം.
# വി. കലാധരന്‍
ശോഭന
കാലപ്രവാഹത്തെ അതിജീവിച്ച ഭാരതത്തിന്റെ പാരമ്പര്യകലകളിൽ സിദ്ധി-സാധനകളുടെ മാന്ത്രികദ്യുതി പ്രസരിപ്പിക്കുന്ന കലകളെ 'ശാസ്ത്രീയം' എന്ന് വിളിക്കുന്നതിൽ ഔചിത്യവും അനൗചിത്യവുമുണ്ട്. അതെന്തുമാവട്ടെ. അങ്ങനെ വേർതിരിച്ചുനിർത്തിയിരിക്കുന്ന കലകളിൽ ഭരതനാട്യത്തോളം ജനസമ്മതി മറ്റൊന്നിനുമില്ല. അതിപ്രശസ്തരായ ദക്ഷിണേന്ത്യൻ ചലച്ചിത്രനടികളിൽ ഒട്ടേറെപ്പേരും ഭരതനാട്യത്തിൽ ഒന്നുതൊട്ടുതലോടിപ്പോയവരാണ്. നൃത്തം അവർക്ക് പല നിലയ്ക്കും വിഭ്രാമകമായ അഭ്രപാളിയിലേക്ക് കയറിപ്പോവാനുള്ള ചവിട്ടുപടി. ഇതിന് വിപരീതമായി നൃത്തം തന്റെ ആത്മാവിഷ്കാരത്തിന്റെ ഭാഗമാക്കിയ അപൂർവം ചിലരുണ്ട്. നിശ്ചയമായും മലയാളികളുടെ പ്രിയപ്പെട്ട ശോഭന അവരിലൊരാളാണ്. ലാവണ്യസംബന്ധിയായ സാധാരണമാനദണ്ഡങ്ങൾ പോരാ നർത്തകിയുടെ സൗന്ദര്യത്തെ നിർണയിക്കാൻ. ആനച്ചന്തം സിനിമയിൽ ക്ലിക്ക് ആയിക്കൂടെന്നില്ല. എന്നാൽ, അരങ്ങിൽ തിളങ്ങേണ്ട നർത്തകിക്ക് അടിസ്ഥാനപരമായി അംഗോപാംഗപ്രത്യംഗപ്പൊരുത്തം പരമപ്രധാനം. പുറമേ ഉപാംഗദീപ്തിയും. രണ്ടും ഒത്തൊരുമിച്ചതുകൊണ്ടാവുമോ ഡോ. പദ്മാ സുബ്രഹ്മണ്യം ശോഭനയെ ഭരതനാട്യത്തിലെ അപ്സരസ്സ് എന്ന് വിശേഷിപ്പിച്ചത്? നൈസർഗികവ്യക്തിപ്രഭാവം (charisma) കൊണ്ടാണ്, സ്ഥലം ഏതുമാവട്ടെ, ഏതാണ്ട് മൂവായിരത്തോളം വരുന്ന ബൃഹദ്സദസ്സിനെ ശോഭന വരുതിയിലാക്കുന്നത്. നർത്തകിയുമായുള്ള ദൃഷ്ടിദൂരം കൂടുന്തോറും സാമാജികർക്ക് നർത്തകിയുടെ സാത്വികാഭിനയ സൂക്ഷ്മത അസ്പഷ്ടമായേക്കാം. എന്നാൽ, ആ ആംഗികാഭിനയപ്രതാപം എത്ര അകലത്തിരുന്നാലും കാണികൾക്ക് അനുഭവിക്കാനാവും. രംഗസ്ഥലിയെ പരമാവധി ഉപയോഗിക്കാൻ പോന്ന വിധത്തിലാണ് ശോഭനയുടെ ആംഗികം. അവരുടെ അരങ്ങ് ശ്രദ്ധിച്ചാൽ തെളിയുന്ന ഒരു സത്യമുണ്ട്: പ്രേക്ഷകരെ മാത്രമല്ല നാനാജനത്തെയും ശോഭനയുടെ നൃത്തവേദികൾ സംബോധന ചെയ്യുന്നു. തന്റെ നൃത്താന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചാണ് ശോഭന ആഴത്തിൽ സംസാരിക്കുന്നത്...
കുടുംബത്തിന്റെ കലാപാരമ്പര്യത്തിനപ്പുറം ഭരതനാട്യം പഠിക്കാൻ ശോഭനയെ പ്രേരിപ്പിച്ച മറ്റെന്തെങ്കിലും കാരണങ്ങൾ? എന്തുകൊണ്ട് ചിത്രാവിശ്വേശ്വരന്റെ കീഴിൽ ശിക്ഷണം
എനിക്ക് രണ്ടര വയസ്സ്. എന്റെ അമ്മായിയുടെ (പദ്മിനി) നൃത്തസംഘത്തിൽ പിന്നണികലാകാരിയായിരുന്ന രാജി അക്കയിൽനിന്ന് നൃത്തത്തിന്റെ ആദ്യപാഠങ്ങൾ ശീലിച്ചു. ഒന്നുകൂടി മുതിർന്ന് അഞ്ച് വയസ്സായപ്പോൾ പ്രശസ്ത നൃത്തകലാചാര്യ കെ.ജെ. സരസയുടെ കീഴിൽ ഭരതനാട്യപഠനം. ഒന്നരക്കൊല്ലത്തോളം. അങ്ങനെയിരിക്കേ 1979-ൽ എന്റെ അമ്മ, ചിത്രാക്ക (ചിത്രാ വിശ്വേശരൻ) നാട്ടുവാങ്കം ചെയ്തുകൊണ്ടുള്ള ഒരു അരങ്ങേറ്റപരിപാടി കാണാനിടവന്നു. അമ്മയ്ക്കത് വളരെ ഇഷ്ടപ്പെട്ടു. താമസിയാതെ ഞാൻ ചിത്രാക്കയുടെ ഭരതനാട്യക്കളരിയിലെത്തി. അവിടെ പരിശീലനം ഏതാണ്ട് പൂർത്തിയായപ്പോൾ പദുവക്കയുടെ (ഡോ. പദ്മ സുബ്രഹ്മണ്യം) ശിഷ്യത്വംകൂടി ഞാൻ സ്വീകരിച്ചു. പദുവക്കയോട് എനിക്ക് ഇഷ്ടമല്ല, തികഞ്ഞ ആരാധനയാണ്.
അരങ്ങേറ്റത്തിന് എന്തെല്ലാം ഇനങ്ങളാണ് ചെയ്തത്? സദസ്സിൽ നിന്നുള്ള പ്രതികരണങ്ങൾ? പിൽക്കാലം സ്വയം നവീകരിക്കാനുള്ള ക്രിയാത്മക നിർദേശങ്ങൾ വല്ലതും കിട്ടിയിരുന്നോ
പ്രശസ്ത വയലിൻ വാദകൻ ലാൽഗുഡി ജയരാമൻ ചിട്ടപ്പെടുത്തിയ 'നീലാംബരി' വർണമാണ് അരങ്ങേറ്റത്തിന് പ്രധാനമായും ഞാൻ ചെയ്തത്. അദ്ദേഹം ഭരതനാട്യത്തിന്റെ സംഗീതത്തിലേക്ക് പ്രവേശിച്ച കാലം. തന്റെ സംഗീതസംവിധാനം നൃത്തത്തിൽ ഫലിക്കുന്നതിൽ സന്തോഷിച്ചിരുന്ന വ്യക്തിയായിരുന്നു ജയരാമൻ സാർ. നൃത്തത്തെയും സംഗീതത്തെയും സമന്വയിച്ചുകാണാൻ മോഹിച്ചവരിൽ പ്രമുഖൻ. എങ്കിലും അക്കാലത്ത് സംഗീതജ്ഞരും നർത്തകരും പരസ്പരം വലിയ അകലം സൂക്ഷിച്ചു. നർത്തകരായ ഞങ്ങളുടെ ഭാവം സംഗീതജ്ഞരെക്കാൾ മികച്ചവർ ഞങ്ങൾ തന്നെയെന്ന്. അവർക്ക് നേരെ മറിച്ചും. 'വർണം' കൂടാതെ അരങ്ങേറ്റത്തിന് ഞാൻ ചിത്രാക്ക പഠിപ്പിച്ച 'ശബ്ദ'വും 'അഞ്ജലി'യും 'ജതിസ്വര'വും കളിച്ചു. 'തില്ലാന' ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. മ്യൂസിക് അക്കാദമിയായിരുന്നു വേദി. അന്നത്തെ 'അരങ്ങേറ്റം' ഇന്നത്തെപ്പോലെ ആർഭാടപൂർണമായ സംഭവമായിരുന്നില്ല. ഗുരു-ശിഷ്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന ലളിതമായ ചടങ്ങ്. വിമർശനത്തിനോ പ്രതികരണത്തിനോ ഇടമില്ലാത്ത ചെറിയൊരു സദസ്സ്. എന്റെ ചലച്ചിത്രപ്രവേശം കഴിഞ്ഞിരുന്നു. പതിനാറ് വയസ്സ്. അരങ്ങേറ്റത്തിനുള്ള പ്രായത്തിലധികം. മാന്തളിർ നിറത്തിലുള്ള, പച്ച കലർന്ന ടെംപിൾ ബോർഡർ സാരിയും പച്ചക്കല്ല് താലിയും ധരിച്ചാണ് ചിത്രാക്ക എത്തിയത്. അതൊക്കെ എനിക്ക് ഇന്നും ഓർമയുണ്ട്.
നാഗസ്വരക്കാർക്ക് പ്രിയപ്പെട്ട 'മല്ലാരി'യിൽ ഭരതനാട്യക്കച്ചേരി തുടങ്ങുന്നവർ കുറവ്. ശോഭനയ്ക്ക് ഇതിനോടുള്ള പ്രിയത്തിന് കാരണം? മല്ലാരിയുടെ ദൃശ്യാവിഷ്കാരം കൊണ്ടുവരുന്ന സവിശേഷത എന്താണ്
'മല്ലാരി' ചെയ്യുന്നവരുണ്ട്. അത്ര എളുപ്പമല്ല. അങ്ങനെ നോക്കിയാൽ 'പുഷ്പാഞ്ജലി' ഒഴികെയുള്ള ഇനങ്ങൾ അനായാസം ചെയ്യാൻ പ്രയാസമുള്ളവ. അലാരിപ്പും ജതിസ്വരവും നവസന്ധികൗത്വം അടക്കമുള്ള കൗത്വങ്ങളും വൃത്തിയായി ചെയ്യാൻ പാടാണ്. ഇതെല്ലാം ഒന്നിച്ചൊരു വേദിയിൽ ചെയ്യേണ്ടതില്ല. ഏതെങ്കിലും ഒന്ന് മതി. എന്നാൽപ്പോലും ക്ഷീണിച്ചുപോവും. മല്ലാരിയും ലാളിത്യത്തോടെ ചെയ്യാം. അത് പക്ഷേ, പക്കമേളത്തിന്റെ ഭദ്രതയെ ആശ്രയിച്ചിരിക്കും. മല്ലാരി മിക്കവാറും ഖണ്ഡജാതിത്രിപുടയിലാണല്ലോ. അതുതന്നെ കുറച്ച് കുഴപ്പം പിടിച്ചതാണ്. രണ്ടാം കാലത്തിൽ തുടങ്ങി മൂന്നിലെത്തി തുടർന്ന് ചൗക്കകാലത്തിലേക്ക് തിരിച്ചുവരുക. വീണ്ടും പഴയതുപോലെ. അതിനിടയ്ക്ക് 'തിശ്ര'വും വരുന്നുണ്ട്. ഇതെല്ലാം ഓർത്തുവെച്ച് മല്ലാരി നന്നാക്കാൻ നല്ല ശ്രമം വേണം. സാമാന്യം സങ്കീർണമായ ഇങ്ങനെയൊന്നിൽ ആരംഭിച്ചാൽ വർണം ഇതിന്റെ അഞ്ചിരട്ടി കനമുള്ളതാവണം. തില്ലാന വേറെ. ചുരുക്കത്തിൽ നിങ്ങളുടെ ഗ്രാഫ് മല്ലാരിയിൽ തുടങ്ങിയാൽ നിങ്ങൾക്ക് വിയർത്ത് പണിയെടുക്കേണ്ടിവരും. അത് ചിട്ടപ്പെട്ടിരിക്കുന്ന ഗംഭീരനാട്ട, ഹംസധ്വനി മുതലായ രാഗങ്ങളോട് എനിക്കിഷ്ടം കൂടും. മല്ലാരി അരങ്ങത്ത് ചെയ്യാൻ നല്ല അച്ചടക്കം വേണം. ചുളുക്കുവിദ്യകളൊന്നും അതിൽ ചെലവാകില്ല. വലിയൊരു ജനാവലി എന്റെ നൃത്തം കാണാൻ വരാറുണ്ട്. ശ്രദ്ധാശൈഥില്യമുണ്ടാക്കുന്ന പലതും അവിടെ ഉണ്ടാവാറുണ്ട്. മല്ലാരിയാണ് എനിക്ക് മനഃശാന്തി തരുന്നത്. ഇതൊരു വൈരുധ്യമല്ലേ എന്ന് താങ്കൾക്ക് തോന്നിയേക്കാം. കാണികളെയും മല്ലാരി ശാന്തരാക്കുന്നു എന്നതാണ് സത്യം. മല്ലാരിയുടെ ക്രമഭദ്രതയും കണക്കും ലയവും എന്നെ മോഹിപ്പിക്കുന്നു. എന്റെ സ്റ്റാമിന പരിശോധിക്കാനും അത് സഹായിക്കുന്നു.
'മാർഗം' ആസ്പദമാക്കി ശോഭന ചെയ്തുവരുന്ന ഭരതനാട്യത്തിൽ തഞ്ചാവൂർ നാൽവരുടെ ഘനരാഗങ്ങളിലുള്ള വർണങ്ങളാണ് പലപ്പോഴും ആവിഷ്കൃതമാവുന്നത്. അവരുടെ വർണങ്ങൾക്കുള്ള വിശേഷങ്ങളെന്താണ്? അവയിലെ 'അടവുകളിലോ' 'വിന്യാസ'ങ്ങളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ
'മാർഗം' എന്ന ആശയംതന്നെ മാറിക്കൊണ്ടിരിക്കുന്നു. എന്തിന് ഭരതനാട്യംതന്നെ മാറിക്കൊണ്ടിരിക്കുകയല്ലേ. ഡോ. സുധാറാണി രഘുപതിയും ഡോ. പദ്മ സുബ്രഹ്മണ്യവും ഭരതനാട്യത്തിന് സൈദ്ധാന്തിക പിൻബലം കൊടുത്തു. അവർക്കും മുമ്പുള്ളവർ അത്ര അറിവുള്ളവരായിരുന്നില്ല. അവർക്കാർക്കും അത്രയധികം മുദ്രകളോ ശ്ലോകങ്ങളോ അറിയുമായിരുന്നില്ല. സരസക്ക എന്നെ സിദ്ധാന്തങ്ങൾ ഉദ്ധരിച്ചിട്ടല്ല പഠിപ്പിച്ചിരുന്നത്. അക്കാലത്തെ ഭരതനാട്യം അത്രയ്ക്ക് സ്വച്ഛത കൈവരിച്ചിരുന്നില്ല. എന്റെ നോട്ടത്തിൽ മാർഗമാണ് ലളിതവും അരങ്ങത്ത് സുനിശ്ചിതവിജയം നൽകുന്നതും. ആലോചനാഭദ്രമായ പ്രമേയഘടനയും അതിനനുസൃതമായ രാഗങ്ങളും ചേർന്നതാണ് നാൽവരുടെ വർണങ്ങൾ. അവർ അടവുകൾ ഹൃദിസ്ഥമായിരുന്ന കവികൾ. മറ്റേതെങ്കിലും കലാരൂപത്തിനുവേണ്ടി അവരൊന്നും എഴുതിയതായി അറിവില്ല. അടവുകൾക്ക് എങ്ങനെ സംഗീതം കൊടുക്കാമെന്ന് അവർക്കറിയാമായിരുന്നു. അവരുടെ വർണങ്ങൾക്കൊന്നും സങ്കീർണതയില്ല. കളിക്കുന്നവർക്ക് ഒരു പ്രയാസവുമുണ്ടാക്കുന്നില്ല. നാൽവരുടെ കൃതികളെല്ലാം ഘനരാഗങ്ങളിലാണ്. നർത്തകർക്ക് അതിലൊന്നും ഇടപെടേണ്ട ആവശ്യമില്ല. എനിക്ക് സ്വാതിതിരുനാൾ കൃതികളും അവയുടെ ലയാത്മകതയാൽ പ്രിയപ്പെട്ടത്. കേരളീയ നർത്തകികൾ ഭരതനാട്യം ചെയ്യുമ്പോൾ അവരുടെ ഭാവപ്രകടനം ചെന്നൈയിൽ നിന്നുള്ളവർ ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമാണ്. സംസ്കാരത്തിന്റെയും വളർന്നുവന്ന സാഹചര്യത്തിന്റെയും മാറ്റമാണ് അതിനുകാരണം. നൃത്തപ്രധാനമായ ഇനങ്ങളുടെ കാര്യമല്ല ഞാൻ പറയുന്നത്. അഭിനയപ്രധാനങ്ങളായ ഇനങ്ങളിൽ അവർക്ക് നല്ല വൈവിധ്യമുണ്ട്. കേരളത്തിന്റെ പാട്ടുപാരമ്പര്യത്തിലുള്ള മധുരിമയാണ് സ്വാതിപദവർണങ്ങളോടുള്ള എന്റെ അനുഭാവത്തിന് ഹേതു. കേരളത്തിലെ ഭരതനാട്യനർത്തകികൾക്ക് സ്വാതികൃതികൾ അരങ്ങിൽ ചെയ്യാനൊരു വൈമുഖ്യമുണ്ട്. പഴക്കം പോരാ എന്ന തോന്നലാവണം കാരണം. പദവർണങ്ങളും ജാവളികളും ഭജൻസും ധാരാളം സ്വാതിതിരുനാൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ ഭരതനാട്യനർത്തകികൾ അവ കൂടുതലായി അവതരിപ്പിക്കണം. അവയുടെ ചിട്ടപ്പെടുത്തലിന്റെ സ്വഭാവമനുസരിച്ചാണ് സംഗീതവും വരേണ്ടത്. അങ്ങനെവന്നാൽ അവരുടെ ഭരതനാട്യത്തിന് ചെറിയൊരു മോഹിനിയാട്ടച്ചുവ വന്നുകൂടായ്കയില്ല. അതിൽ ശരി-തെറ്റുകളുടെ പ്രശ്നമില്ല. നർത്തകിയെന്ന നിലയിൽ ഞാനും വിമർശകനെന്ന നിലയിൽ താങ്കളും സാധാരണകാണിയും രൂപപ്പെടുത്തിയിട്ടുള്ള പരസ്പരഭിന്നമായ സൗന്ദര്യാവബോധമുണ്ട്. അതൊക്കെ സ്വാഭാവികം.
വർണത്തിലോ പദത്തിലോ വരുന്ന വിന്യാസത്തിൽ വലിയ തോതിൽ നാടകീയത ആരോപിക്കാവുന്ന ആഖ്യാനങ്ങൾ ശോഭനയിൽ നിന്നുണ്ടാവുന്നു. സീതാസ്വയംവര സന്ദർഭം തന്നെ ഒരുദാഹരണം. നാടകീയാഖ്യാനങ്ങളോട് ശോഭനയ്ക്ക് പ്രത്യേക മമതയുണ്ടോ? ഭരതനാട്യത്തിന്റെ ജൈവഘടനയെ അതെത്രമാത്രം പോഷിപ്പിക്കും? ശാസ്ത്രീയനൃത്തത്തിൽ അത്തരം ആഖ്യാനങ്ങൾക്ക് പരിമിതിയുണ്ടോ
നാടകീയത, ജൈവഘടന തുടങ്ങിയ സംജ്ഞകൾ എന്നെ സംബന്ധിച്ച് പ്രശ്നഭരിതമാണ്. ഭരതനാട്യത്തിന്റെ ജനപ്രിയതയ്ക്ക് രണ്ടുകാരണങ്ങൾ. 1. അതിന്റെ ഗതിവേഗം. 2. പല ഭാഷകളിലുള്ള ഇനങ്ങൾ ആവിഷ്കരിക്കാൻ തക്കവണ്ണം അതിനുള്ള ആസ്തി. കഴിഞ്ഞ പത്തുപതിനഞ്ച് കൊല്ലമായി തമിഴ് കൃതികളും ധാരാളം ഇതിലേക്ക് കടന്നുവന്നിട്ടുണ്ട്. വിന്യാസങ്ങളെപ്പറ്റിയാണ് നമ്മളിവിടെ പറയുന്നത്. നോക്കൂ. 'ഭാവയാമി രഘുരാമം' ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമാണ് കളിക്കുന്നത്. കഥകളിയിലല്ല. ഭരതനാട്യത്തിലിത് ചെയ്യുമ്പോൾ ശൃംഗാരരസത്തിന്റെ ധ്വനികൾ ആവിഷ്കരിക്കാൻ സാധ്യമല്ല. കൃതി എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യും. അല്ലെങ്കിൽ ആ കൃതിയെ ഒഴിവാക്കാം. ഭാവയാമി ഞാൻ അവതരിപ്പിക്കുകയാണെന്ന് കരുതൂ. രത്നതുല്യമായ ഈ കൃതിയുടെ ആവിഷ്കാരം ഞാൻ പരമാവധിയാക്കും. നാടകീയവും ധ്വന്യാത്മകവുമായ അംശങ്ങൾ ഇതിൽ കൊണ്ടുവരുന്നതിൽ അർഥമില്ല. ഇത്തരം തരംതിരിവുകൾതന്നെ അപ്രസക്തം. താങ്കൾക്ക് നാടകീയം എന്നുതോന്നുന്നത് മറ്റൊരാൾക്ക് ധ്വനിസാന്ദ്രമാവാം. എങ്ങനെയാണ് അതിന്റെ തോത് നിശ്ചയിക്കുക? എന്റെ പ്രമാണസൂചിക താങ്കളുടേതിൽനിന്ന് വ്യത്യസ്തം. ഇപ്പോൾ എല്ലാവരും ഇൻസ്റ്റഗ്രാമിലാണ്. ഒരു നർത്തകിയുടെ അഭിനയത്തിലെ സൂക്ഷ്മധ്വനികൾ ക്യാമറയിൽ പകർത്താൻ അത് അവരുടെ മുഖത്തോട് അടുപ്പിച്ചു പിടിക്കണം. സദസ്സിലിരുന്ന് സാധിക്കില്ല. അതുകൊണ്ട് അടിസ്ഥാനപരമായി നമ്മൾ ഏത് സ്ഥലത്താണോ അതനുസരിച്ച് മാറ്റങ്ങൾ വേണ്ടിവരുന്നു. നൂറുപേർ കാഴ്ചക്കാരായുള്ള ഒരു തിയേറ്ററിൽ നർത്തകിക്ക് സൂക്ഷ്മാഭിനയം എളുപ്പമാണ്. അപ്പോൾ അതിനൊരു ചലച്ചിത്രാഭിനയസ്വഭാവം വരും. 1940-കളിലും '50-കളിലും ചലച്ചിത്രകാരന്മാർ അതൊക്കെ ചെയ്തിരുന്നു. ശാസ്ത്രീയമെന്നോ പാരമ്പര്യമെന്നോ വിവക്ഷിക്കപ്പെടുന്ന കലകൾക്ക് പ്രത്യേക സമ്പ്രദായം/ചിട്ട ഉണ്ട്. ഞാൻ ചെയ്യുന്ന 'ഭാവയാമി'യെ നാടകീയം എന്ന് താങ്കൾ വിളിക്കുമ്പോൾ അതിനെ സമ്പ്രദായനിഷ്ഠവും കൃതിയുടെ പ്രകൃതത്തിനനുരോധവുമായ അവതരണമെന്ന് ഞാൻ കണക്കാക്കും. ഒരു 'പദവർണം' ഞാൻ ചെയ്യുമ്പോൾ മുഖത്തെ മാംസപേശികളുടെ ചലനം താങ്കൾ പ്രതീക്ഷിച്ചാൽ ഞാനത് ചെയ്യില്ല. കാരണം അത് ഞാൻ സിനിമയിൽ ചെയ്തിട്ടുള്ളതാണ്. ക്യാമറ എന്റെ മുഖത്തിന് തൊട്ടടുത്താണെങ്കിൽ അതിന്റെ ആവശ്യമില്ല. അതല്ലാതെത്തന്നെ എനിക്ക് സംവേദനം സാധ്യമാകും. നൃത്തകലയിൽ സൂക്ഷ്മഭാവപ്രകാശനം സഫലമാക്കിയ ആചാര്യന്മാരുണ്ട്. അവർ സ്വക്ഷേത്രത്തിലെ അധിപതികൾ. സ്ഥല-കാല ഭേദമനുസരിച്ച് അവതരണസ്വഭാവം മാറും. വലിയൊരു സദസ്സിനുമുമ്പിൽ രാമായണത്തിലെ ഭാഗങ്ങൾ ചെയ്യേണ്ടതായി വരുമ്പോൾ ഞാൻ അതിനുയോജിക്കുന്ന വിധത്തിൽ ആവിഷ്കാരരീതി മാറ്റും. ഭരതനാട്യം, ഞാൻ മുൻപേ പറഞ്ഞതുപോലെ, മാറിക്കൊണ്ടേയിരിക്കുന്നു. ജൈവഘടന എന്ന് താങ്കൾ കരുതുന്ന സ്വഭാവത്തിലാണോ യുവനർത്തകികൾ ഭരതനാട്യം ചെയ്യുന്നത്? അല്ല. പക്ഷേ, അവരുടെ പ്രകടനം ഗംഭീരമാണ്. ഏതൊരു കലയിലും മാറ്റം അനിവാര്യമെന്ന് ഭരതമുനി. അദ്ദേഹത്തിന്റെ കാലത്തൊന്നും ഇൻസ്റ്റാഗ്രാം ഇല്ലല്ലോ. കാലം ആവശ്യപ്പെടുന്ന മാറ്റത്തിൽ നിന്ന് ആർക്കും മാറിനിൽക്കാനാവില്ല. നാടകം എന്നാൽ 'പാത്രവേഷ'മാണ്. അതിൽ നിറപ്പകിട്ടുണ്ട്. അതിലേർപ്പെടുന്നവർ വളരെയധികം വിജയിക്കുന്നുമുണ്ട്. ഞാൻ അതത്രയധികം ചെയ്യാറില്ല. എനിക്ക് എന്റേതായ നാട്യസങ്കല്പമുണ്ട്. 'കൃഷ്ണ' അതിലൊന്ന്. അരങ്ങിൽ എന്ത് സംഭവിക്കുന്നു എന്ന് കാണികളിൽ ധാരാളംപേർക്ക് അറിയാൻ കഴിയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം പാത്രവേഷം. ഒരുപാട് നൃത്തവിദ്യാലയങ്ങൾ ഇതിലേർപ്പെടുന്നുണ്ട്. അവരുടെ സംഘാവിഷ്കാരങ്ങൾ സൗന്ദര്യശാസ്ത്രപ്രകാരവും ചേതോഹരവുമാണ്.
ഭരതനാട്യത്തിന്റെ സീമകൾക്കപ്പുറം നിൽക്കുന്ന 'കൃഷ്ണ', 'ട്രാൻസ്' തുടങ്ങിയ സൃഷ്ടികൾ നടത്താൻ പ്രേരിപ്പിച്ച വസ്തുതകൾ? നൃത്തസംവിധായിക എന്ന നിലയിൽ ശോഭനയുടെ പ്രയത്നതീവ്രത അവയിൽ കാണാനുണ്ട്. അത്തരം സൃഷ്ടികളുടെ സൗന്ദര്യവിതാനങ്ങൾ എന്തൊക്കെയാണ്? പ്രേക്ഷകരെപ്പറ്റി...
ഞാൻ എഴുതാനിഷ്ടപ്പെടുന്നു. ഐതിഹ്യങ്ങൾ എനിക്ക് പ്രിയപ്പെട്ടവ. കൃഷ്ണന്റെയും രാമന്റെയും കാളിയുടെയും കഥകൾ പല രൂപങ്ങളിൽ, രീതികളിൽ, പ്രചരിപ്പിക്കാൻ എനിക്കിഷ്ടമാണ്. അവയെ ചലച്ചിത്രത്തിലേക്കും ഇൻസ്റ്റഗ്രാമിലേക്കും പകർത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ രംഗസൃഷ്ടികൾ അവയിൽ അന്തർഹിതമായ സന്ദേശത്തെ ഹനിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അങ്ങനെ സംഭവിച്ചാൽ ഞാൻ പരാജയപ്പെട്ടു. ഞാൻ സംവിധാനം ചെയ്തവതരിപ്പിച്ച ഒരിനം കണ്ടുമടങ്ങുന്ന ഒരാൾ അത് വീണ്ടും കാണാൻ താത്‌പര്യം കാണിച്ചില്ലെങ്കിൽ അത് പരാജയപ്പെട്ടതായി ഞാൻ കണക്കാക്കും. 'കൃഷ്ണ' എന്നിലുയർന്നുവന്ന ആശയങ്ങളുടെ സമാഹൃതസ്വരൂപമാണ്. പത്ത് വർഷമായി എന്റെ കീഴിൽ അഭ്യസിച്ചുവരുന്ന മികച്ച ഒരു സംഘം നർത്തകികളാണ് അതവതരിപ്പിച്ചത്. ഒരേ മനസ്സോടെ എല്ലാവരും പ്രവർത്തിച്ചു. അതിന് ഫലമുണ്ടായി. നൂറ്റിയൊന്ന് അരങ്ങുകളിൽ കൃഷ്ണ വിലസി. ലോകം മുഴുവൻ ഞങ്ങൾ സഞ്ചരിച്ചു. ട്രാൻസ് കുറച്ചുകൂടി ബോധനസ്വഭാവവും ആത്മീയസ്പർശവും കലർന്ന സൃഷ്ടിയാണ്. ഞാൻ എങ്ങനെയാണ് അവയുടെ സൗന്ദര്യവിവക്ഷകളെ നിർവചിക്കുക? അതൊക്കെ പ്രേക്ഷകർ ചെയ്യട്ടെ. സദസ്സ് ഒന്നിനൊന്ന് വ്യത്യസ്തം. സഭകളിൽ ചെയ്യുമ്പോൾ എനിക്കധികം ഹോംവർക്ക് വേണ്ടിവരുന്നില്ല. പാട്ടിനും പക്കമേളത്തിനും പുതിയ ആളുകളെങ്കിൽ റിഹേഴ്സലുകൾ വേണ്ടിവരും. സഭകൾക്ക് പുറത്ത് കാണികൾ പലപ്പോഴും പലതരത്തിൽപ്പെട്ടവർ. സദസ്സിനെ നമ്മൾ ബഹുമാനിക്കണം. അവരിൽ പ്രതികരണം സൃഷ്ടിക്കാൻ നമുക്ക് കഴിയണം. മനോരഞ്ജകത്വമാണ് കലയുടെ ധർമമെന്ന് നാട്യശാസ്ത്രകാരൻ. കാഴ്ചക്കാർ നിസ്സംഗരായി നിലകൊള്ളുന്ന ചില സന്ദർഭങ്ങളിൽ ഞാൻ അല്പം ഫലിതം കലർത്തി ചെയ്യും. അതവരെ രസിപ്പിക്കും. സെൽഫോണിൽ നൃത്തം പകർത്തുക ഇന്ന് പ്രേക്ഷകരിൽ വ്യാപകമായിട്ടുണ്ട്. ഇത് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. എന്റെ ചലനങ്ങൾ സീമിതമാക്കപ്പെടുന്നു. ഒരൊറ്റ സമചതുരത്തിലേക്ക് ഞാൻ ചുരുങ്ങിപ്പോവുന്നു. ഞാനൊരു ഛായാചിത്രമായി മാറുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് ചെന്നൈ ഐ.ഐ.ടി.യിൽ ശോഭന, ബാഹിന്റെ (ജർമൻ സംഗീതജ്ഞൻ ജെ.എസ്. ബാഹ്) സംഗീതത്തിന് നൃത്തം ചെയ്യുന്നത് കണ്ടു. എന്തുകൊണ്ട് ബാഹ്? എങ്ങനെയാണ് അത് ചിട്ടപ്പെടുത്തിയത്
മൂന്നടിയിൽ വരുന്ന ലളിതമായ ഒരിനമായിരുന്നു. ഏതാണ്ട് തില്ലാന പോലെ ഒരെണ്ണം. ഒരേ സംഗതി ആവർത്തിച്ചുവരുന്ന സംഗീതശകലം. ഒരേ നൊട്ടേഷൻ. പാരമ്പര്യാനുസാരി. സംഘനൃത്തമായി സംവിധാനം ചെയ്ത ഇനമായിട്ടാണ് ഞങ്ങൾ അത് അന്നവിടെ അവതരിപ്പിച്ചത്. വേഷം ഭരതനാട്യത്തിന്റേതായിരുന്നില്ല. അങ്ങനെയൊരു വ്യത്യാസം മാത്രം. ഇവിടെ ഒരു കാര്യം എടുത്തുപറയണം. ജീൻസ് ധരിച്ച് ഭരതനാട്യം കളിച്ചാൽ അതിന്റെ ശാസ്ത്രീയത കുറയുമോ? ഭരതനാട്യത്തിന്റെ വേഷമിട്ട് കളിച്ചതുകൊണ്ടുമാത്രം ഒരു നൃത്തം പാരമ്പര്യാനുസാരിയാവുമോ? ഇല്ല. അവരുടെ പ്രവൃത്തി കുറ്റമറ്റതും സൗന്ദര്യാത്മകവും ആയി മാറണം.
പ്രഗല്ഭമതികളാണ് ശോഭനയുടെ പാട്ടുകാരും പക്കമേളക്കാരും. എ.ആർ. റഹ്മാനും സാക്കിർ ഹുസൈനും അഭിഷേക് രഘുറാമും വിക്കി വിനായകറാമും അവരിൽപ്പെടും. നൃത്തത്തിന്റെ ഭാഷയുമായി അവരുടെ സർഗാത്മകസംഗീതത്തെ ഇണക്കിയെടുക്കുക എപ്പോഴെങ്കിലും വെല്ലുവിളിയായിട്ടുണ്ടോ
അങ്ങനെയില്ല. എ.ആർ. റഹ്മാന്റെ ചലച്ചിത്രസംഗീതവുമായി ചേർന്ന് ഞാൻ നേരത്തേതന്നെ പ്രവർത്തിച്ചിട്ടുണ്ട്. അഭിഷേക് രഘുറാം ആദ്യമായി എനിക്ക് പാടാൻ വന്ന സന്ദർഭം ഓർമയുണ്ട്. തഞ്ചാവൂർ നാൽവരുടെ ഒരു വർണമാണ് ഞാൻ അദ്ദേഹത്തോട് പാടാൻ ആവശ്യപ്പെട്ടത്. അഞ്ചുമിനിറ്റ് കൊണ്ട് അഭിഷേക് ആ വർണത്തിന്റെ പ്രകൃതം മുഴുവൻ മനസ്സിലാക്കി പാടി. നൃത്തത്തിന് അകമ്പടിയാവുമ്പോൾ സംഗീതം ഏതുരീതിയിലാവണമെന്ന് അഭിഷേകിന് നന്നായറിയാം. വർണത്തിലെ ദൃശ്യബിംബങ്ങളെ തിരിച്ചറിഞ്ഞ് അവയെ ദീപ്തമാക്കുംവിധം ആലാപനം മാറ്റിയെടുക്കുകയായിരുന്നു അഭിഷേക്. അതിനുമുമ്പ് നാൽവരുടെ കൃതികളുമായി അദ്ദേഹത്തിനൊരു ബന്ധവുമില്ല. അപാരമാണ് അഭിഷേകിന്റെ താളസ്ഥിതി. എന്റെ നൃത്തപരിപാടിക്ക് ചെറിയൊരു ജതി പറഞ്ഞത് താങ്കൾ കേട്ടതല്ലേ? വിദ്വാന്മാർ സഹകരിക്കുന്ന എന്റെ നൃത്താവിഷ്കാരങ്ങൾക്ക് റിഹേഴ്സലുകൾ സാധാരണനിലയിൽ പതിവില്ല. മുൻകൂട്ടി ധാരണയുണ്ടാക്കൽ മാത്രം. അത്രയേ വേണ്ടൂ.
കൃഷ്ണഗാനസഭയിൽ നടന്ന 2016-ലെ നാട്യകലാ കോൺഫറൻസിൽ തില്ലാനകളെപ്പറ്റി നമ്മൾ സംസാരിച്ചിരുന്നു. ഘനരാഗങ്ങളിലാണ് ശോഭന ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന ഒട്ടുമിക്ക തില്ലാനകളും. പഹാടി രാഗത്തിലുള്ള തില്ലാന എന്റെ മനസ്സിലുണ്ട്. എങ്കിലും എന്തുകൊണ്ടാണ് രക്തിരാഗങ്ങളിലുള്ള തില്ലാനകൾ ശോഭനയുടെ അരങ്ങുകളിൽ കുറയുന്നത്
രക്തിരാഗങ്ങളിൽ ഞാൻ തില്ലാനകൾ ചെയ്തിട്ടുണ്ട്. പഹാടിയിൽ മാത്രമല്ല നാട്ടക്കുറിഞ്ഞിയിലും കമാസിലുമൊക്കെ. തില്ലാനകളുടെ അവതരണത്തെപ്പറ്റി എനിക്ക് ചില പ്രമാണങ്ങളുണ്ട്. ഒന്നുകിൽ ഘനരാഗങ്ങളിൽ, അതല്ലെങ്കിൽ പഹാടി പോലെ അതിലളിതമായ രാഗങ്ങളിൽ. കനം കൂടിയ ഒരു തോടി വർണം കളിച്ചുകഴിഞ്ഞാൽ ശഹാന പോലൊരു രാഗത്തിൽ ചിട്ടപ്പെടുത്തിയ തില്ലാനയാവും ഞാൻ ചെയ്യുക. ചിലപ്പോൾ സുരുട്ടി യിലും. ഇപ്പോൾ ഭരതനാട്യത്തിൽ പലരും അഷ്ടപദിയും ഭജനുകളും ചെയ്യുന്നുണ്ട്. അഷ്ടപദിയൊക്കെ ഇതിൽ വന്നിട്ട് ഒരു മുപ്പത്-നാൽപ്പത് കൊല്ലത്തിലധികമായിട്ടില്ല. തില്ലാന ലഘുവായിട്ടാണ് ചെയ്യുന്നതെങ്കിൽ ഞാൻ അതിനുശേഷം ചിലപ്പോൾ ആദിശങ്കരാചാര്യരുടെ വരികൾക്ക് ആവിഷ്കാരം കൊടുത്ത് പരിപാടി അവസാനിപ്പിക്കും. അത് അരങ്ങിനെ കനപ്പെടുത്തും. ചിത്രാക്കയിൽനിന്നാണ് ഈ ശീലം ഞാൻ പകർത്തിയത്. പലപ്പോഴും അവരുടെ ഭരതനാട്യം തീരുന്നത് മനോഹരമായ ഭജനിലൂടെയാണ്.
ചലച്ചിത്രതാരം എന്ന പ്രശസ്തി ശോഭന എന്ന നർത്തകിയുടെ സ്വത്വപ്രകാശനത്തിനും വളർച്ചയ്ക്കും സഹായകമോ പ്രതിബന്ധമോ
തീർച്ചയായും സഹായിച്ചിട്ടുണ്ട്. ചലച്ചിത്രതാരം എന്ന നിലയിൽ എന്നെ വളരെയധികം ആളുകൾ അറിയുന്നു. ഇനിയും പല വർഷങ്ങൾ കടന്നുപോയാൽ ഈ സ്ഥിതി മാറും. സിനിമയിലെ പ്രശസ്തി സ്ഥായിയല്ല. ചലച്ചിത്രതാരത്തെ കാണാൻ നിങ്ങൾ ഒരിക്കൽ മാത്രമേ പോവൂ. താരത്തിന്റെ നൃത്തസംബന്ധിയായ പ്രവൃത്തിക്ക് സിനിമയുമായി ബന്ധമൊന്നുമില്ല. 'മണിച്ചിത്രത്താഴി'ലെ നൃത്തം പോലും ഞാൻ വീണ്ടും ചെയ്തിട്ടില്ല. കാരണം അത് വേറൊരു സംഗതിയാണ്. അതവിടെ നിൽക്കട്ടെ. ഇന്നാരാണ് ചലച്ചിത്രത്തിൽ കാണപ്പെടാൻ താത്‌പര്യമില്ലാത്തവർ. അത്ര വ്യാപനശേഷിയുണ്ടതിന്. എല്ലാവർക്കും ഇന്ന് സിനിമയിൽ വരണം. പണ്ടത്തെപ്പോലെയല്ല. ഞങ്ങളൊക്കെ ചലച്ചിത്രത്തിൽ വരുന്ന കാലത്ത് അതിൽ നൃത്തം അവതരിപ്പിക്കുന്നവർ സുശിക്ഷിതരല്ല എന്ന ഒരു തോന്നൽ പരക്കെ ഉണ്ടായിരുന്നു. ഇന്നതൊക്കെ പോയി. ഈ ഡിജിറ്റൽ യുഗത്തിൽ എല്ലാ നർത്തകരും സംഗീതജ്ഞരും ഒരു നിലയ്ക്ക് സിനിമയിലാണ്. എല്ലാവരും ദൃശ്യാലേഖനം ചെയ്യപ്പെടുന്ന കാലം. അറിയപ്പെടാൻ എല്ലാവർക്കും അവസരങ്ങളുള്ള കാലം. ഞാൻ തുടങ്ങിയ കാലത്തെ അവസ്ഥ ഇന്നുള്ളവർക്കില്ല.
എന്തൊക്കെയാണ് നൃത്തവുമായി ബന്ധപ്പെട്ട പുതിയ ഉദ്യമങ്ങൾ? കൊറോണ എന്ന മഹാവ്യാധി കാരണം ലോകത്തെവിടെയും കലാകാരന്മാർക്കും കലാകാരികൾക്കും അരങ്ങും സദസ്സുമില്ല. ആത്മവിശകലനത്തിനും വിമർശനത്തിനും അവർക്ക് സമയം ധാരാളമുണ്ട്. ഈയൊരു അവസ്ഥാവിശേഷം ശോഭന എങ്ങനെ കാണുന്നു
നാട്യശാസ്ത്രത്തിൽ പലതരത്തിലുള്ള 'നിലകളെ'പ്പറ്റി പരാമർശങ്ങളുണ്ട്. ഇപ്പോഴതൊന്നും പ്രയോഗിക്കപ്പെടുന്നില്ല. നല്ല കഴിവുള്ള കുട്ടികളുണ്ട്. ഞാനിപ്പോൾ അവരെ പഠിപ്പിക്കുന്നത് ചലനരീതികളാണ്; ദൃഷ്ടിഭേദങ്ങൾ, വിനിയോഗ ശ്ലോകങ്ങൾ, പതാകം, ത്രിപതാകം... ഓരോന്നിനുമുള്ള വ്യത്യസ്തവിനിയോഗസാധ്യതകൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. നിലകളിൽ, ദൃഷ്ടിയിൽ, ദേഹചലനങ്ങളിൽ വരുത്താനാവുന്ന വൈവിധ്യങ്ങൾ കുട്ടികളെ, പ്രയോഗതലത്തിൽ, ബോധ്യപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. ശരിയാണ്. ഞങ്ങൾക്കിപ്പോൾ വൻസദസ്സില്ല. തിരക്കില്ല. പക്ഷേ, എനിക്കതിൽ പരാതിയില്ല. ജീവിതത്തിലാദ്യമായി അരങ്ങുകളിൽനിന്ന് വിട്ടൊരു വിശ്രമകാലമാണ് എനിക്കിപ്പോൾ. ജനങ്ങൾക്കഭിമുഖമാവാൻ കഴിയാത്ത കാലം. എന്റെ തലമുറയിൽപ്പെട്ടവർക്കെങ്കിലും നൃത്തം അരങ്ങുമായി ബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാനാവൂ. ഫോൺ മോഡിൽ നൃത്തം ചെയ്യൽ എളുപ്പമല്ല. അത് മറ്റൊരു വിഷയം. എനിക്കെത്രമാത്രം മാറാൻ കഴിയുമെന്നുറപ്പില്ല. എത്രയോ നർത്തകർ വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ഈ ദുരിതകാലത്ത് ആവലാതി പറയാൻ എനിക്ക് അവകാശമോ അർഹതയോ ഇല്ല. ഒരു മൂല്യവിചാരം ഞാൻ ആഗ്രഹിക്കുന്നില്ല. ദൈവകൃപ എനിക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ട്.
Content Highlights :Interview with Dancer Actress Shobhana Done by V Kaladharan
PRINT

India , Kerala , Chennai , Tamil-nadu , Abhishek-raghuram , Padma-subramaniam , Lalgudi-jayaraman , Abhishek-raghu , International-bharatanatyam , Music-well , Singer-abhishek , இந்தியா

Crazy Mohan's death anniversary- Dinamani

Crazy Mohan's death anniversary- Dinamani
dinamani.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from dinamani.com Daily Mail and Mail on Sunday newspapers.

Karnataka , India , Madras , Tamil-nadu , Rajkumar-bharathi , Mylaporea-mylapore , Kamal-haasan , Avvai-shanmughi , Tirupur-krishna , Suresh-kumar , Padma-subramaniam , Amitabh-bachchan

'ರಂಗ ಸಂಗೀತವೇ ನನ್ನುಸಿರು...'–ಆರ್.ಪರಮಶಿವನ್

'ರಂಗ ಸಂಗೀತವೇ ನನ್ನುಸಿರು...'–ಆರ್.ಪರಮಶಿವನ್
prajavani.net - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from prajavani.net Daily Mail and Mail on Sunday newspapers.

Shimoga , Karnataka , India , Mahadev , Jammu-and-kashmir , Bengaluru , Madras , Tamil-nadu , Padma-subramaniam , Chamundeshwari-the-company , Madras-al-india-directori , ஷிமோகா