vimarsana.com


ന്യൂഡല്‍ഹി |  ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഡാലോചനയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി ബി ഐ ഇന്ന് സുപ്രിംകോടതിയില്‍ നല്‍കും. കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിനാണ് സി ബി ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.
ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാനായി കേരള പൊലീസ് ഗൂഡാലോചന നത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാനായിരുന്നു സി ബി ഐ അന്വേഷണം. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു സുപ്രിംകോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് സി ബി ഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും പുറത്തുവിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നമ്പി നാരാണനും കൈമാറാന്‍ പാടില്ല എന്നും നിര്‍ദേശമുണ്ട്.
 

Related Keywords

Narayanan Kerala ,Supreme Court ,Justice Committee ,Investigation Progress ,உச்ச நீதிமன்றம் ,நீதி குழு ,விசாரணை ப்ரோக்ரெஸ் ,

© 2025 Vimarsana

vimarsana.com © 2020. All Rights Reserved.