Janmabhumi| വിചാരണ Ñ

Janmabhumi| വിചാരണ ചെയ്യപ്പെടുന്നത് പിണറായി സര്‍ക്കാര്‍


വിചാരണ ചെയ്യപ്പെടുന്നത് പിണറായി സര്‍ക്കാര്‍
വിചാരണ ചെയ്യപ്പെടുന്നത് പിണറായി സര്‍ക്കാര്‍
July 29, 2021, 05:00 a.m.
ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കുകയുണ്ടായല്ലോ. ഇതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത് കടുത്ത വിമര്‍ശനമാണ്. ജനാധിപത്യത്തെയും നിയമവാഴ്ചയെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ മന്ത്രി ശിവന്‍കുട്ടി രാജിവച്ചേ പറ്റൂ. അതിന് വിചാരണക്കോടതിയുടെ വിധി വരാന്‍ കാത്തിരിക്കേണ്ടതില്ല. മന്ത്രി സ്വയം രാജിവയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അത് ആവശ്യപ്പെടണം.
നിയമസഭയില്‍ അക്രമപ്പേക്കൂത്തുകള്‍ നടത്തിയതിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കെ.ടി. ജലീല്‍ എംഎല്‍എയും അടങ്ങുന്ന ആറു പേര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചത് പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കേസ് പിന്‍വലിക്കണമെന്ന അപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ തന്നെ പരമോന്നത നീതിപീഠം ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെക്കാള്‍ രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സഭയുടെ പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയ്ക്ക് മാത്രമാണെന്നും, ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ളതല്ലെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ ചെയ്തികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ ഉറപ്പുവരുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിച്ചത് എന്നൊക്കെയുള്ള നിശിതമായ വിമര്‍ശനമാണ് കോടതി നടത്തിയിരിക്കുന്നത്. ഭരണഘടനയുടെ ബന്ധപ്പെട്ട അനുച്ഛേദം ദുര്‍വ്യാഖ്യാനിച്ച് കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തെറ്റായ നടപടിയാണെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. സഭയിലെ ക്രിമിനല്‍ നടപടികള്‍ക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും പറഞ്ഞിരിക്കുന്നത് സുപ്രധാനമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞ് അന്നത്തെ പ്രതിപക്ഷം സഭയില്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് കേസ്. സഭയില്‍ നടന്നത് വെറും കയ്യാങ്കളി മാത്രമാണെന്ന മട്ടിലാണ് പല മാധ്യമങ്ങളും സുപ്രീംകോടതി വിധിക്കു ശേഷവും വാര്‍ത്ത നല്‍കുന്നത്. സിപിഎമ്മിനെ വെള്ളപൂശി കാണിക്കുന്നതിന്റെ ഭാഗമാണിത്. വി. ശിവന്‍കുട്ടിയും കെ.ടി.ജലീലും ഇ.പി. ജയരാജനുമുള്‍പ്പെടെയുള്ളവര്‍ സഭയ്ക്കകത്ത് തികഞ്ഞ അക്രമികളായി അഴിഞ്ഞാടുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് അവര്‍ നശിപ്പിച്ചത്. കേസില്‍ പ്രതിയായിരിക്കുന്നവര്‍ മാത്രമല്ല, മുന്‍ ധനമന്ത്രി തോമസ് ഐസക്കും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊക്കെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തി. അന്നു മുതല്‍ ഈ നടപടികളെ സിപിഎം ന്യായീകരിച്ചുപോരുകയായിരുന്നു. അതിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉന്നയിച്ച ഒരു വാദവും കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല, നിഷ്‌കരുണം തള്ളിക്കളയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എന്നിട്ടും നിലപാടുകള്‍ മാറ്റാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും തയ്യാറല്ല. ഇത് അവരുടെ എക്കാലത്തെയും ജനാധിപത്യ വിരുദ്ധ സ്വഭാവമാണ്. തെറ്റും കുറ്റകരവുമാണെന്ന് കോടതി പറഞ്ഞിട്ടും അക്രമങ്ങള്‍ അവകാശപ്പോരാട്ടങ്ങളുടെ ഭാഗമാണെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ അതിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്.  
വിചാരണ നേരിടാതെ എംഎല്‍എമാരെയും പാര്‍ട്ടി നേതാക്കളെയും രക്ഷിക്കാനാണ് കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചത്. ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത് പ്രതിയായ ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ കൂടിയാണ്. ഇപ്പോള്‍ കോടതി വിധി എതിരായപ്പോള്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറയുന്നത്. കേസില്‍ വിചാരണ നേരിടണമെന്നു മാത്രമല്ല സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. പ്രതികളായ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നുമാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ à´

Related Keywords

, Supreme Court , High Court , Finance Minister Thomas , உச்ச நீதிமன்றம் , உயர் நீதிமன்றம் , நிதி அமைச்சர் தாமஸ் ,

© 2025 Vimarsana