ഐഎസ്ആര്‍&#x

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ സംഘം നാളെ സംസ്ഥാനത്തെത്തും


തിരുവനന്തപുരം |  ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിനായി എട്ട് അംഗ സിബിഐ സംഘം തിങ്കളാഴ്ച കേരളത്തിലെത്തും. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സംഘം ചോദ്യം ചെയ്യും. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കുമെന്നാണ് അറിയുന്നത്.
 
അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി, ഡിഐജി തുടങ്ങിയവര്‍ ചൊവ്വാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് സൂചന.സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ ആകെ 18 പ്രതികളുള്ള കേസില്‍ ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.
അതേ സമയം സിബി മാത്യൂസിന് ഇടക്കാല ജാമ്യം നല്‍കിയതിനെ എതിര്‍ത്ത് നമ്പി നാരായണന്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിനയിലെടുത്തേക്കും.

Related Keywords

Trivandrum , Kerala , India , , Monday Kerala , Siraj Daily Latest News , Reaking News , Alayalm News , Ational , International News , Gulf News , Sports News , Health , Tech , Iraj Daily , Irajlive , Irajonlive , Aily Newspaper , Online Newspaper , News Portal , Ngoing News , திரிவன்திரும் , கேரள , இந்தியா , திங்கட்கிழமை கேரள , ந்திய , போர்ட்ஸ் செய்தி ,

© 2025 Vimarsana