ബ്ലൂ ഇക്ക&#x

ബ്ലൂ ഇക്കോണമി: ആശങ്കകളും പ്രതീക്ഷകളും


ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പതിനാലാമത്തേതാണ് കടല്‍, സമുദ്രം, അവയിലെ വ്യത്യസ്ത വിഭവങ്ങള്‍ എന്നിവയുടെ സംരക്ഷണവും സുസ്ഥിരമായ ഉപയോഗവും. കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഉദാഹരണത്തിന് 2025 ആകുമ്പോഴേക്കും സമുദ്രത്തിന് എല്ലാ തരത്തിലും ഭീഷണി സൃഷ്ടിക്കുന്ന മലിനീകരണങ്ങള്‍ വലിയൊരു രീതിയില്‍ കുറച്ചുകൊണ്ടുവരണമെന്ന് ഇത് ലക്ഷ്യമിടുന്നു. കടലുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ബ്ലൂ ഇക്കോണമി എന്ന ആശയം 1994ല്‍ പ്രൊഫസര്‍ ഗുണ്ടര്‍ പൗലിയാണ് ആദ്യമായി മുന്നോട്ട് വെച്ചത്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോക്കടുത്തുള്ള ശിബൂയയില്‍ സ്ഥിതി ചെയുന്ന യുനൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍ ആഗോള താപനത്തിന്റെ ഭീഷണികളെ കുറിച്ചും മറ്റും നടന്ന ചര്‍ച്ചകളിലായിരുന്നു ഈ ആശയം അദ്ദേഹം മുന്നോട്ടുവെച്ചത്. സമുദ്ര പരിസ്ഥിതിയിലെ വിഭവങ്ങളുടെ ഉപയോഗം, അതിന്റെ സംരക്ഷണം, പുനരുജ്ജീവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സാമ്പത്തിക ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ആശയമാണ് ബ്ലൂ ഇക്കോണമി.
1981ലാണ് ഇന്ത്യയില്‍ സമുദ്ര വികസനത്തിന് വേണ്ടി സര്‍ക്കാര്‍തലത്തില്‍ വകുപ്പ് ഉണ്ടാകുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഷ്യന്‍ ഡെവലപ്‌മെന്റ് എന്നായിരുന്നു അതിന്റെ പേര്. ഇന്നത് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലാണ്. ബ്ലൂ ഇക്കോണമിയുടെ സാധ്യത വര്‍ധിച്ചുവന്നതോടെ ഇന്ത്യയുടെ വിഷന്‍ 2030ല്‍ വളര്‍ച്ചയുടെ പത്ത് പ്രധാന മാനങ്ങളിലൊന്നായി നീല സമ്പദ് വ്യവസ്ഥ ഇടംപിടിച്ചു. 1,382 ദ്വീപുകളും ഒമ്പത് തീരദേശ സംസ്ഥാനങ്ങളുമടക്കം ഇന്ത്യയില്‍ 7,517 കിലോമീറ്റര്‍ തീരദേശമാണുള്ളത്. ഇന്ത്യയുടെ 95 ശതമാനം ചരക്കുകളും 12 വലിയ തുറമുഖങ്ങളിലൂടെയും 187 ചെറിയ തുറമുഖങ്ങളിലൂടെയുമാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അടുത്ത കാലത്തായി, സമുദ്രത്തില്‍ സുസ്ഥിര വികസനത്തിനായി നിരവധി സംരംഭങ്ങള്‍ നടന്നത് കാരണമായി ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലൂ ഇക്കോണമിയുമായി കൂടുതല്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തീരദേശ പ്ലാനിംഗ്, ടൂറിസം, മറൈന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍, ഫിഷ് പ്രോസസ്സിംഗ്, സുരക്ഷാ-തന്ത്രപരമായ കാര്യങ്ങള്‍, ലോജിസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ആഴക്കടല്‍ ഖനനം എന്നിങ്ങനെ ഇന്ത്യയെ സംബന്ധിച്ച് പ്രസക്തമായ ഏഴ് മേഖലകളാണ് ഇപ്പോള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
തീരദേശങ്ങള്‍ ടൂറിസത്തിന് വലിയൊരു സാധ്യതയുള്ള മേഖലയാണെങ്കിലും അനിയന്ത്രിതവും ആസൂത്രണമില്ലാത്തതുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നാണ് വിദഗ്ധര്‍ മുന്നോട്ടുവെച്ച ശിപാര്‍ശയില്‍ ആവശ്യപ്പെടുന്നത്. കേരിയിംഗ് കപ്പാസിറ്റി അഥവാ വാഹക ശേഷിക്കനുസരിച്ചായിരിക്കണം പദ്ധതികള്‍ തീരുമാനിക്കേണ്ടത്. പ്ലാസ്റ്റിക് കാരണമായി കടലില്‍ ഉണ്ടാകുന്ന മലിനീകരണം തടയാന്‍ നിയമ നിര്‍മാണങ്ങള്‍ കൊണ്ടുവരും. മത്സ്യബന്ധനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി നിയമപരമായ ചട്ടക്കൂടുകള്‍ ഉണ്ടാക്കാനും ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് ദേശീയ നയം രൂപവത്കരിക്കാനും വിദഗ്ധ സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ രൂപരേഖ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കക്ക് ഇടയുണ്ട്. ചെറുകിട മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെയും പാരമ്പര്യ അസംഘടിത മത്സ്യത്തൊഴിലാളികളെയും ഇത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. മത്സ്യബന്ധന മേഖല കേന്ദ്രീകരിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും തീരുമാനമുണ്ട്. ബ്ലൂ ഇക്കോണമി മേഖലയുമായി ബന്ധപ്പെട്ട് മാനുഷിക വിഭവങ്ങളെ പരിപോഷിപ്പിച്ചെടുക്കാന്‍ വേണ്ടി വിവിധ സര്‍വകലാശാലകളിലും എന്‍ജിനീയറിംഗ്, ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലും ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് പരിപാടികള്‍ എന്നിവ ആരംഭിക്കാനും ശിപാര്‍ശയുണ്ട്.
കൂടാതെ തുറമുഖ തീരദേശ വികസനമെന്ന പേരില്‍ കോസ്റ്റല്‍ എംപ്ലോയ്‌മെന്റ് സോണുകള്‍, വ്യവസായ ശാലകളും നിര്‍മാണ യൂനിറ്റുകളും അടങ്ങുന്ന കോസ്റ്റല്‍ ഇക്കോണമിക് യൂനിറ്റുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തീരദേശത്ത് വസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നതിന് ഇത് കാരമായേക്കാം എന്ന വലിയ ഭീഷണിയും ഇതിന് പിന്നിലുണ്ട്. കടലാക്രമണങ്ങളും പ്രകൃതി ക്ഷോഭങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. കുടിയൊഴിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ചോ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചോ യാതൊരു പരാമര്‍ശവും കാണുന്നുമില്ല.
പാരമ്പ

Related Keywords

India , United Kingdom , Baltic Sea , United Nations , United Kingdom Global , Coastal Planning , Coastal Conservation , Prime Minister , இந்தியா , ஒன்றுபட்டது கிஂக்டம் , பால்டிக் கடல் , ஒன்றுபட்டது நாடுகள் , ஒன்றுபட்டது கிஂக்டம் உலகளாவிய , கடலோர திட்டமிடல் , கடலோர பாதுகாப்பு , ப்ரைம் அமைச்சர் ,

© 2025 Vimarsana