ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 12.07.2021 മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതവ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ അവസരം ലഭിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ഏത് കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ് നേരിടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സന്താനങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാധ്യത. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറണം. നഷ്‌ടപ്പെട്ടു എന്ന് കരുതിയ വസ്‌തുക്കള്‍ കോടതി മുഖാന്തരം തിരികെ ലഭിക്കും. കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - അധികചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്‌ഥിതിവിശഷം ഉണ്ടാകും. വിശേഷ വസ്‌ത്രാഭരണാധികള്‍ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യത. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉടലെടുക്കും. ചിങ്ങം (മകം, പൂരം, ഉത്രം ) - എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. പിതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ശരീരത്തില്‍ വ്രണമോ പൊള്ളലോ ഉണ്ടാകാന്‍ സാധ്യത. സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. കന്നി (ഉത്രം , അത്തം, ചിത്തിര ) - ആരോഗ്യപരമായി അനുകൂലസമയം. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേടും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. തുലാം (ചിത്തിര , ചോതി, വിശാഖം ) - രക്‌തസംബന്ധമായി അസുഖത്തിന് സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. എല്ലാ കാര്യങ്ങള്‍ക്കും ചെറിയ അലസത പ്രകടമാക്കും. വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) - സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അധികചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്‌ഥ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകട മാക്കും. ധനു (മൂലം, പൂരാടം, ഉത്രാടം ) - യുവതികള്‍ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. സഹോദരങ്ങളുമായോ സഹോദരസ്‌ഥാനിയരുമായോ ശത്രുതയ്‌ക്ക് സാദ്ധ്യത. തൊഴില്‍ മേഖന ആദായം വര്‍ദ്ധിക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍നിന്നും രക്ഷപെടും. മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - അവിചാരിതമായി ധനനഷ്‌ടം ഉണ്ടാകും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. അനാവശ്യചെലവുകള്‍ വന്നു ചേരും. കുടുംബ കലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും. മാതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. അനാവശ്യം സംസാരം ഒഴിവാക്കണം. സന്താനങ്ങള്‍ മുഖേന മനഃസന്തോഷത്തിന് സാദ്ധ്യത. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - തൊഴില്‍രംഗത്ത് പലവിധ പരിവര്‍ത്തനങ്ങളും അനുഭവപ്പെടും. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വരും വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ധിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകാം. അനില്‍ പെരുന്ന - 9847531232 Ads by Google