Jul 10, 2021, 07:00 AM IST ഇലക്‌ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയേറ്റശേഷം ഡൽഹിയിൽവെച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മാതൃഭൂമി പ്രതിനിധി മനോജ് മേനോന് അനുവദിച്ച അഭിമുഖത്തിൽനിന്ന്.. X രാജീവ് ചന്ദ്രശേഖർ വേനലവധിക്കാലത്ത് കൊണ്ടയൂരിലെ ആകാശത്ത് പൈലറ്റ് ചന്ദ്രു പറത്തുന്ന ഡെക്കോട്ട വിമാനമെത്തുമ്പോള്‍ താഴെ ഭാരതപ്പുഴയുടെ തീരത്ത് നാട്ടുകാര്‍ കൂട്ടം കൂടും.അച്ഛന്‍ പറത്തുന്ന വിമാനം കാണാന്‍ അഞ്ച് വയസ്സുകാരന്‍ രാജീവും ആ ആള്‍ക്കൂട്ടത്തിലുണ്ടാകുമായിരുന്നു.കൊച്ചിയിലിറങ്ങാന്‍ താണുപറക്കുന്ന വിമാനം അങ്ങനെ ആഹ്ലാദക്കാഴ്ചയാകും.വ്യോമസേനയിലെ എയര്‍ കമഡോറായിരുന്ന അച്ഛന്‍ എം.കെ.ചന്ദ്രശേഖര്‍ എന്ന പൈലറ്റ് ചന്ദ്രുവിന്റെ പറക്കലുകളും ഭാരതപ്പുഴയും കൊടപ്പാറ ക്ഷേത്രവും തൃശൂര്‍-കൊണ്ടയൂര്‍ റൂട്ടിലോടിയിരുന്ന ജി.ടി.എസ് ബസും തൃശൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലെ പഠനവും രാജീവ് ചന്ദ്രശേഖര്‍ എന്ന പുതിയ കേന്ദ്രമന്ത്രിയുടെ മനസ്സില്‍ കേരളം പുന:സൃഷ്ടിക്കുന്നു.ഡല്‍ഹിയിലെ സി.ജി.ഒ കോംപ്ലക്‌സിലുള്ള മന്ത്രാലയത്തിലിരുന്ന് മാതൃഭൂമിയോട് സംസാരിക്കുമ്പോഴും നിറയെ മലയാളം പുരണ്ട ഈ ഓര്‍മകളുണ്ട്. -കൊണ്ടയൂരില്‍ നിന്ന് തുടങ്ങാം.എന്തൊക്കെയാണ് മന്ത്രിയുടെ മനസ്സില്‍ മറക്കാതെ നില്‍ക്കുന്ന കൊണ്ടയൂര്‍ ഓര്‍മകള്‍ ? ഒത്തിരി ഓര്‍മകളുണ്ട്.എന്റെ നാടല്ലേ.അവിടെയാണ് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വളര്‍ന്നത്.എന്റെ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഓര്‍മകളില്‍ നിറയുന്നു.ചെറിയ ഒരു ഗ്രാമം.ഭാരതപ്പുഴ.അതെല്ലാം പഴയ കേരളത്തിന്റെ ഓര്‍മകളാണ്.ഇപ്പോള്‍ ഭാരതപ്പുഴയില്‍ വെള്ളമില്ല.ഞങ്ങളുട തറവാടിപ്പോഴും കൊണ്ടയൂരില്‍ ഉണ്ട്.ഇടക്കിടെ ഞാന്‍ അവിടെ പോകാറുണ്ട്.അമ്മ എല്ലാ വര്‍ഷവും പോകും.സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്.കൊടപ്പാറ ഭഗവതി ക്ഷേത്രമുണ്ട്.പണ്ട് വേനലവധിക്ക് ഞങ്ങള്‍ അവിടെയെത്തുമ്പോള്‍, എന്റെ അച്ഛന്‍ ഡെക്കോട്ട പറത്തി അതിന് മുകളിലൂടെ പോകുന്നത് കാണും.താണു പറന്നാണ് പോവുക.പൈലറ്റ് ചന്ദ്രുവെന്നാണ് നാട്ടില്‍ അച്ഛന്‍ അറിയപ്പെട്ടിരുന്നത്.ഡെക്കോട്ട കാണുമ്പോള്‍ എല്ലാവരും പൈലറ്റ് ചന്ദ്രു വരുന്നുണ്ട് എന്ന് പറയും.എല്ലാവരും ആകാശത്തേക്ക് നോക്കി നില്‍ക്കും.അച്ഛന്റെ ഓര്‍മക്കാണ് ഞാന്‍ ഡെക്കോട്ട വിമാനം യു.കെ.യില്‍ നിന്ന് വാങ്ങി ഇന്ത്യന്‍ വ്യോമസേനക്ക് നല്‍കിയത്. -മലയാളം പഠിച്ചിട്ടുണ്ടോ ? തൃശൂര്‍ കുരിയാച്ചിറ സെന്റ് പോള്‍സ് സ്‌കൂളിലാണ് ഒന്നര വര്‍ഷം പഠിച്ചത്.പഠനം തുടങ്ങിയത് ഈ ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു.മലയാളം എനിക്ക് നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം.പ്രസംഗിക്കുമ്പോള്‍ ,ശീലമില്ലാത്തതിനാല്‍ കുറച്ച് തടസ്സങ്ങളുണ്ടാകുമെന്ന് മാത്രം. കുട്ടിയായിരിക്കുമ്പോള്‍ മലയാളം പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അമ്മൂമ്മയാണ് മലയാളം പഠിക്കാന്‍ നിര്‍ബന്ധിച്ചത്. നാട്ടിലെത്തുമ്പോള്‍ ബസിന്റെ പേര് വായിക്കാന്‍ കഴിയണമെന്നായിരുന്നു അമ്മൂമ്മ പറഞ്ഞിരുന്നത്. തൃശൂരില്‍ നിന്ന് കൊണ്ടയൂരിലേക്ക് ഒരു ബസ്സാണ് അന്ന് ഉണ്ടായിരുന്നത്. ജി.ടി.എസ് എന്ന പ്രൈവറ്റ് ബസ്. തൃശൂര്‍-കൊണ്ടയൂര്‍ വഴി (വയ) ആറങ്ങോട്ടുകര എന്ന് ബസില്‍ എഴുതി വച്ചിട്ടുണ്ടാകും. അതെല്ലാം എന്റെ ഓര്‍മയിലുണ്ട്.സെന്റ് പോള്‍സ് സ്‌കൂളിലെ ഗ്രൂപ്പ ഫോട്ടോ എന്റെ കയ്യില്‍ ഇപ്പോഴുമുണ്ട്.അച്ഛന്‍ വ്യോമസേനയിലായിരുന്നതിനാല്‍ അടിക്കടി സ്ഥലം മാറ്റങ്ങളുണ്ടാകും.പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ പത്ത് സ്‌കൂളുകളില്‍ പഠിച്ചു.പത്ത് വീടുകള്‍ മാറി.എല്ലാവര്‍ക്കും സ്‌കൂളുകളില്‍ ബാല്യകാല സുഹൃത്തുക്കളുണ്ടാകും.എന്നാല്‍,എനിക്ക് എന്റെ ബാല്യകാല സുഹൃത്തുക്കളെ ഓര്‍ത്തെടുക്കാന്‍ തന്നെ പ്രയാസം.കാരണം എല്ലാ വര്‍ഷവും ഞാന്‍ ഒരു സ്‌കൂള്‍ വിട്ട് അടുത്ത സ്‌കൂളിലേക്ക് പോകുമായിരുന്നു. -കംപ്യൂട്ടര്‍ ടെക്‌നോക്രാറ്റില്‍ നിന്നാണ് താങ്കളുടെ തുടക്കം.അതും ഇന്റലില്‍.അവിടെ നിന്ന് മന്ത്രിപദം വരെയുള്ള യാത്രയെ എങ്ങനെ കാണുന്നു ? അമേരിക്കയില്‍ ഞാന്‍ കംപ്യൂട്ടര്‍ പഠനത്തിനായാണ് പോയത്.കഠിനാധ്വാനം ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ കമ്പനിയായ ഇന്റലില്‍ ജോലി കിട്ടാന്‍ എന്നെ സഹായിച്ചു.അവിടെ ഞാന്‍ ഒരു ടെക്‌നോളജി എഞ്ചിനീയറായിരുന്നു.പെന്റിയം ചിപ് രൂപകല്‍പന ചെയ്യുന്ന ടീമില്‍ അംഗമായിരുന്നു.1991 ല്‍ ഒരു അവധിക്കാലത്ത് ഞാന്‍ നാട്ടില്‍ വന്നതാണ് ജീവിതത്തിലുണ്ടായ ഒരു വഴിത്തിരിവ്.അന്നത്തെ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റ് വ്യോമസേനയില്‍ അച്ഛന്റെ വിദ്യാര്‍ഥിയായിരുന്നു.അദ്ദേഹം അച്ഛനെ കാണാന്‍ വന്നു.ഇത്രയും കഴിവുള്ള യുവാക്കള്‍ എന്തിനാണ് അമേരിക്കയില്‍ ജോലിയെടുക്കുന്നത്,ഇവര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്തു കൂടെയെന്ന് രാജേഷ് പൈലറ്റ് അച്ഛനോട് ചോദിച്ചു.അത് ഞാന്‍ വെല്ലുവിളിയായി സ്വീകരിച്ചു.രണ്ട് വര്‍ഷം ഇന്റലില്‍ തന്നെ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അവസരം നേടിയെടുത്തു.അതാണ് സെല്ലുലാര്‍ ഫോണിലേക്കും മൊബൈല്‍ ഫോണിലേക്കും തിരിയാന്‍ ഇടയാക്കിയത്.അതിന് പിന്നില്‍ ഒരു കഥയുണ്ട്.അന്നെനിക്ക് അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുണ്ടായിരുന്നു.അതു പുതുക്കുന്നതിനായി ഡല്‍ഹിയിലെ യു.എസ്.എംബസിയുമായി അടിയന്തരമായി ബന്ധപ്പെടേണ്ട ആവശ്യം വന്നു.ലൈറ്റ്‌നിംഗ് കാള്‍ ബൂക്ക് ചെയ്ത് ഒരു ഹോട്ടലിന്റെ റിസപ്ഷനില്‍ രണ്ടര മണിക്കൂര്‍ ഞാന്‍ കാത്തിരിക്കേണ്ടി വന്നു.മഴക്കാലമായിരുന്നു.ഒടുവില്‍ ഫോണ്‍ കിട്ടിയപ്പോള്‍ അലറി വിളിച്ചാണ് കാര്യം പറഞ്ഞത്.ഈ സംഭവം മനസ്സില്‍ ഒരാശയത്തിന് വിത്തിട്ടു.സെല്ലുലാര്‍,മൊബൈല്‍ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ സാധ്യതയുണ്ട്.പക്ഷെ ഈ ആശയം പങ്ക് വച്ചപ്പോള്‍ പലരും പരാജയപ്പെടുമെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഞാന്‍ പിന്‍വാങ്ങിയില്ല.1994 ല്‍ ബി.പി.എല്‍ മൊബൈല്‍ തുടങ്ങി.ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സേവന ദാതാവായി.സംരംഭം വിജയിച്ചതോടെ ഞാന്‍ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചു.വളര്‍ന്നു വികസിച്ച കമ്പനി 2004 ല്‍ എസ്സാര്‍ ഹാച്ചിസണിന് വിറ്റു. -രാജ്യസഭാ അംഗമായാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.ഒരു വ്യവസായിയുടെ രാഷ്ട്രീയ പ്രവേശനം എന്ന നിലയിലാണ് അതിനെ എല്ലാവരും കണ്ടത്.അതെങ്ങനെയായിരുന്നു ? ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ,ഇന്നത്തെ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പ എന്നിവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി.വെവ്വേറെയാണ് കണ്ടത്.മൊബൈല്‍ ബിസിനസ് അവസാനിപ്പിച്ച കാലമായിരുന്നു അത്.സംസാരത്തിനിടയില്‍ ദേവഗൗഡ,നിങ്ങള്‍ എന്തു കൊണ്ടാണ് രാഷ്ട്രീയത്തില്‍ ചേരാത്തതെന്ന് എന്നോട് ചോദിച്ചു.ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല എന്നായിരുന്നു എന്റെ മറുപടി.അന്ന് വൈകിട്ട് യദിയൂരപ്പയെ കണ്ടപ്പോഴും സംഭാഷണത്തില്‍ രാഷ്ട്രീയ പ്രവേശനം പരാമര്‍ശ വിഷയമായി.ബിസിനസ് കഴിഞ്ഞ സ്ഥിതിക്ക് പൊതുജനസേവനരംഗത്തിറങ്ങണമെന്നായി യദിയൂരപ്പ.അന്നെനിക്ക് 40 വയസ്സ്.എന്റെ സംരഭകത്വ ജീവിതത്തിന്റെ മൂര്‍ധന്യകാലമായിരുന്നു അത്.ജനസേവനം എന്ന ആഗ്രഹം എന്റെ ഉള്ളില്‍ ഉയര്‍ന്നു.2006 ല്‍ രാജ്യസഭാംഗമായി.ജനതാദളിന്റെയും ബി.ജെ.പിയുടെയും സംയുക്തപ്രതിനിധിയായാണ് ഞാന്‍ രാജ്യസഭയിലെത്തിയത്.അങ്ങനെ 15 വര്‍ഷമായി രാജ്യസഭാംഗമാണ്.ഈ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാന്‍ ഞാന്‍ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല ഞാന്‍ വരുന്നത്.ഇപ്പോള്‍ കിട്ടിയ മന്ത്രിപദവി ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു. -പ്രവര്‍ത്തന പരിചയമുള്ള മേഖലയിലാണ് താങ്കള്‍ മന്ത്രിയായിരിക്കുന്നത്.എന്തായിരിക്കും ഫോക്കസ് ? രാജ്യത്തെ യുവാക്കളുടെ വളര്‍ച്ചയാണ് പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളുടെ കേന്ദ്രം.ചെറുപ്പക്കാര്‍ക്ക് മെച്ചപ്പെട്ട ഭാവിയുണ്ടാക്കണം.അതിന് ഐ.ടിയും നൈപുണ്യ വികസനമന്ത്രാലയവും വളരെ പ്രധാനപ്പെട്ടവയാണ്.ഞാനും എപ്പോഴും യുവാക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ യുവാക്കള്‍ക്ക് അവസരങ്ങളുടെ രാജ്യമാകണമെന്നതാണ് എന്റെ നിലപാട്.ഇവിടെ തന്നെ മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കണം.ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങളില്ലാത്തതിനാല്‍ വിദേശത്ത് തൊഴില്‍ തേടി പോകേണ്ട അവസ്ഥ ഒഴിവാക്കാന്‍ കഴിയണം.അത്തരത്തില്‍ ഒരു സാമ്പത്തിക മാതൃക നിര്‍മിച്ചാല്‍,നമ്മുടെ യുവാക്കള്‍ക്ക് പുരോഗമിക്കാന്‍ അവസരം ലഭിക്കും.അത് പുതിയ ഇന്ത്യക്ക് വഴിയൊരുക്കും. -കോവിഡാണല്ലോ ഇപ്പോള്‍ ലോകത്തിന്റെ വെല്ലുവിളി.ഉള്ളവനും ഇല്ലാത്തവനും എന്ന വിഭജനത്തെ കോവിഡ് വിപുലീകരിച്ചിരിക്കുന്നു.കമ്യൂണിക്കേഷന്‍ രംഗത്താണ് സ്ഥിതി ഗുരുതരം.ഡിജിറ്റല്‍ സാങ്കേതിക സൗകര്യം ഉള്ളവനും അതില്ലാത്തവനും എന്നതാണ് പുതിയ വിഭജനം.പരിഹരിക്കാന്‍ എന്ത് ചെയ്യും ? കോവിഡ് ,ലോകത്തെ തകര്‍ത്തിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളായിട്ടാണ് നമ്മള്‍ അതിനെ ഇപ്പോള്‍ കാണുന്നത്.എന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത നിലയില്‍ അത് എല്ലാ രംഗത്തെയും തകര്‍ത്തിട്ടുണ്ട്.പരിഹരിക്കാനാവാത്ത നിലയില്‍ ലോക സമ്പദ് വ്യവസ്