Janmabhumi| ആംനസ്റ്റി; കത്തെഴുത്തില്‍ നിന്ന് കള്ളത്തരത്തിലേക്ക് : vimarsana.com

Janmabhumi| ആംനസ്റ്റി; കത്തെഴുത്തില്‍ നിന്ന് കള്ളത്തരത്തിലേക്ക്


ആംനസ്റ്റി; കത്തെഴുത്തില്‍ നിന്ന് കള്ളത്തരത്തിലേക്ക്
ആംനസ്റ്റി; കത്തെഴുത്തില്‍ നിന്ന് കള്ളത്തരത്തിലേക്ക്
July 24, 2021, 05:00 a.m.
കശ്മീരില്‍ 370-ാം വകുപ്പ് ഭേദഗതി ചെയ്തതിനെതിരെ അന്താരാഷ്ടതലത്തില്‍ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ ആംനസ്റ്റി മുന്നിലുണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനാ ലംഘനമെന്ന് പ്രഖ്യാപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കലാപകാരികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കി. പക്ഷേ കേന്ദ്ര സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അതെല്ലാം പരാജയമായി.
അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സര്‍ക്കാരേതര സംഘടന എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍  à´…റിയപ്പെടുന്നത്. സ്വന്തം വിശ്വാസങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം,രാഷ്ട്രീയത്തടവുകാര്‍ക്ക് നീതിപൂര്‍വ്വവും കാലതാമസമില്ലാതെ വിചാരണ ഉറപ്പാക്കല്‍, വധശിക്ഷ, ലോക്കപ്പ് മര്‍ദ്ദനം തുടങ്ങിയ ക്രൂരമായ ശിക്ഷാനടപടികളുടെ ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കും അപ്രത്യക്ഷമാകലുകള്‍ക്കും അവസാനം,  à´¸à´°àµâ€à´•àµà´•à´¾à´°àµà´•à´³àµâ€ മൂലവും എതിരാളികളാലും ഉണ്ടാകുന്ന എല്ലാവിധ മനുഷ്യാവകാശധ്വംസനങ്ങളില്‍ നിന്നുമുള്ള മോചനം എന്നിവയാണ് ആംനസ്റ്റിയുടെ ലക്ഷ്യങ്ങളായി അവതരിപ്പിക്കുന്നത്.
ജൂത കുടുംബത്തില്‍ ജനിച്ച് റോമന്‍ കത്തോലിക്കനായി മതംമാറിയ പീറ്റര്‍ ബെനന്‍സണ്‍ എന്ന അഭിഭാഷകനാണ് 1961 ല്‍  à´†à´‚നസ്റ്റി ഇന്റര്‍നാഷണല്‍ സ്ഥാപിക്കുന്നത്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ഇദ്ദേഹം രണ്ടു തവണ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അധികാരികള്‍ക്ക് കത്തെഴുതുന്ന സംഘടനയായിട്ടാണ് തുടക്കം. 'കത്തെഴുത്ത്, സന്നദ്ധസേവനം, സംഭാവന' എന്നതായിരുന്നു മുദ്രാവാക്യം.
എന്നാല്‍ തുടക്കം മുതല്‍ സംഘടനയുടെ പ്രവര്‍ത്തനം നേരേ ചൊവ്വേ ആയിരുന്നില്ല. തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളിലെല്ലാം പ്രത്യേക താല്‍പര്യങ്ങള്‍. മനുഷ്യാവകാശത്തിന്റെ മറവില്‍ ഇടതുപക്ഷപാതിത്വ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിയത്. 2005ല്‍ അമേരിക്കയെ മനുഷ്യാവകാശ കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ചത് ആംനസ്റ്റി ഇന്റര്‍നാഷണലിനെ വിവാദത്തിലെത്തിച്ചിരുന്നു. ക്യൂബ, ഉത്തര കൊറിയ, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയെ രാജ്യങ്ങളെ അപേക്ഷിച്ച്  à´®à´¨àµà´·àµà´¯à´¾à´µà´•à´¾à´¶ ലംഘനങ്ങള്‍ കുറഞ്ഞ അമേരിക്കയെ ഇങ്ങനെ വിശേഷിപ്പിച്ചതിന് തെളിവെന്ത് എന്ന ചോദ്യം ഉയര്‍ന്നു. ഇസ്രായേലിന്റെ എല്ലാത്തരം പ്രവര്‍ത്തനങ്ങളേയും ഇകഴ്ത്തിക്കാട്ടാന്‍ എക്കാലത്തും   ആംനസ്റ്റി ശ്രമിച്ചിരുന്നു. ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തെ ആംനസ്റ്റി പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
മനുഷ്യാവകാശ സംരക്ഷണത്തിന് പകരം കള്ളപ്പണത്തിലേക്കും കള്ളത്തരത്തിലേക്കും ആംനസ്റ്റി മാറി എന്നത് അടിവരയിടുന്നതാണ് പുതിയ വിവാദം. ഫോണ്‍ ചോര്‍ത്തല്‍ കണ്ടുപിടിക്കാന്‍ ആംനസ്റ്റി  à´ªà´£à´‚ ഒഴുക്കിയത് എന്തിന്, ഫോണ്‍ ചോര്‍ത്തലും മനുഷ്യാവകാശധ്വംസവും തമ്മില്‍ എന്തു ബന്ധം തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘടന ഇന്ത്യയില്‍ നടത്തിവന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക്  à´¨à´°àµ‡à´¨àµà´¦àµà´°à´®àµ‹à´¦à´¿ സര്‍ക്കാര്‍ അവസാനം കുറിച്ചതിന്റെ കലിപ്പ് തീര്‍ക്കലാണിതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും.
വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചതിന്റെ പേരില്‍ ആംനസ്റ്റിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഉണ്ടായി. കണക്ക് നല്‍കാന്‍ സംഘടന പരാജയപ്പെട്ടപ്പോള്‍ 2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍  à´®à´°à´µà´¿à´ªàµà´ªà´¿à´šàµà´šàµ.  à´¯àµ.കെയില്‍ന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ സി.ബി.ഐയും ആംനസ്റ്റിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.  à´“ഫീസുകള്‍ റെയിഡ് ചെയ്ത് രേഖകളും പിടിച്ചെടുത്തു. തുടര്‍ന്ന്  à´‡à´¨àµà´¤àµà´¯à´¯à´¿à´²àµ† പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രാജ്യംവിട്ടു. പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും മോദി സര്‍ക്കാര്‍ ബോധപൂര്‍വം  à´®à´¨àµà´·àµà´¯à´¾à´µà´•à´¾à´¶ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്നും  à´†à´°àµ‹à´ªà´¿à´šàµà´šà´¾à´£àµ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.
പകവീട്ടാന്‍ പലപണി നോക്കി. കശ്മീരില്‍ 370-ാം വകുപ്പ് ഭേദഗതി ചെയ്തതിനെതിരെ അന്താരാഷ്ടതലത്തില്‍ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ ആംനസ്റ്റി മുന്നിലുണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനാ ലംഘനമെന്ന് പ്രഖ്യാപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കലാപകാരികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കി. പക്ഷേ കേന്ദ്ര സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അതെല്ലാം പരാജയമായി.
അവസാനത്തേതാണ്  à´‡à´¸àµà´°à´¾à´¯àµ‡à´²àµâ€ ചാര സോഫ്റ്റ്വെയര്‍ പെഗാസസ്  à´«àµ‹à´£àµâ€ ചോര്‍ത്തിയ നേതാക്കളുടെ പട്ടികയുമായുള്ള വരവ്. ഫോണ്‍ പെഗാസസ് വലയത്തിലാണോയെന്നു കണ്ടെത്താനുള്ള മൊബൈല്‍ വെരിഫിക്കേഷന്‍ ടൂള്‍ കിറ്റ് പുറത്തിറക്കിയതായും  à´†à´‚നസ്റ്റി ഇന്റര്‍നാഷനല്‍ അവകാശപ്പെട്ടിരുന്നു. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കു മാത്രം ഉപയോഗിക്കാന്‍ പാകത്തിലാണ് കിറ്റ് എന്നും ആംനസ്റ്റിയുടെ സെക്യൂരിറ്റി ലാബിലാണ് പെഗാസസ് ബാധ സംശയിച്ച ഫോണുകള്‍ പരിശോധിച്ചതെന്നും സംഘടന അവകാശപ്പെടുന്നു.
മനുഷ്യാവകാശ സംരക്ഷണത്തിനായി കത്തുകളെഴുതി ശ്രദ്ധനേടിയ സംഘടന ചാര സോഫ്റ്റ്വെയര്‍  à´šàµ‹à´°àµâ€à´¤àµà´¤àµà´¨àµà´¨à´¤à´¿à´²àµ‡à´•àµà´•àµ  à´®à´¾à´±à´¿ എന്നതു തന്നയാണ് ഇന്ത്യയില്‍ കഥ അറിയാതെ ആട്ടം കാണുന്ന പ്രതിപക്ഷത്തിനുള്ള ഉത്തരം. ആംനസ്റ്റി ഇന്റര്‍നാഷണലിനെ എട്ടു വര്‍ഷം നയിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. ബെംഗളൂരുകാരന്‍ സലില്‍ ഷെട്ടി.  à´®à´¨àµà´·àµà´¯à´¾à´µà´•à´¾à´¶à´¤àµà´¤à´¿à´¨àµà´±àµ† മറവില്‍ ഹിന്ദു വിരുദ്ധതയും രാജ്യവിരുദ്ധതയും നടത്തിയതിന് ടാഡ പ്രകാരം ജയിലില്‍ കിടന്നിട്ടുള്ള ദളിത് വോയിസ് പത്രത്തിന്റെ സ്ഥാപകന്‍  à´µà´¿.ടി. രാജശേഖര്‍ ഷെട്ടിയുടെ മകന്‍.
 

Related Keywords

Cuba , Saudi Arabia , North Korea , United States , India , United Kingdom , Israel , , Ai India The Bank , Human Rights , United States Human Rights , Modi Human Rights , India Anti , கியூபா , சவுதி அரேபியா , வடக்கு கொரியா , ஒன்றுபட்டது மாநிலங்களில் , இந்தியா , ஒன்றுபட்டது கிஂக்டம் , இஸ்ரேல் , மனிதன் உரிமைகள் , ஒன்றுபட்டது மாநிலங்களில் மனிதன் உரிமைகள் ,

© 2024 Vimarsana