അന്വേഷണ റ&#x

അന്വേഷണ റോളില്‍ ഫ്രാന്‍സ് എത്തുമ്പോള്‍


രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്താണ് റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാജ്യരക്ഷാവകുപ്പ് മന്ത്രി എ കെ ആന്റണിയുമായിരുന്നു. റാഫേല്‍ വിമാനം ഒന്നിന് 526 കോടി രൂപ വീതം നല്‍കാനായിരുന്നു അന്നത്തെ കരാര്‍. എന്നാല്‍ 2016ല്‍ റാഫേല്‍ വിമാനം ഒന്നിന്റെ വില 526 കോടി രൂപയില്‍ നിന്ന് 1,670 കോടി രൂപയായി മോദി സര്‍ക്കാര്‍ ഉയര്‍ത്തി. ഈ വിധത്തില്‍ 59,000 കോടി രൂപക്ക് 36 യുദ്ധവിമാനങ്ങള്‍ മോദിസര്‍ക്കാര്‍ വാങ്ങുന്നതിലാണ് ഇപ്പോള്‍ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് ഹോളണ്ടെയുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് 2016 സെപ്തംബറിലാണ് 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ക്കുള്ള 59,000 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചത്. 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ (എച്ച് എ എല്‍) നിര്‍മിക്കാന്‍ സാങ്കേതികവിദ്യ കൈമാറുന്നതടക്കം 128 റാഫേല്‍ വിമാനങ്ങള്‍ക്കായി യു പി എ സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഇടപാട് ഉപേക്ഷിച്ചാണ് 36 വിമാനങ്ങള്‍ നേരിട്ട് വാങ്ങാന്‍ മോദി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
റാഫേല്‍ യുദ്ധവിമാന ഇടപാടിനെതിരായി നേരത്തേ തന്നെ വലിയ നിയമപ്പോരാട്ടം നടന്നിരുന്നു. ഫ്രാന്‍സിലെ ദസോ ഏവിയേഷനില്‍ നിന്ന് 59,000 കോടി രൂപക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് 2018 ഡിസംബര്‍ 14ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു.
കോഴയും വ്യാപകമായ അഴിമതിയും ജനാധിപത്യ വ്യവസ്ഥയെത്തന്നെ തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നഗ്നമായ അഴിമതിയുടെ ലജ്ജിപ്പിക്കുന്ന ചിത്രമാണ് റാഫേല്‍ ഉടമ്പടി പുറത്തുകൊണ്ടുവരുന്നത്. ഇതിലെ ഒരു പാര്‍ട്ടിയായ ഫ്രഞ്ച് സര്‍ക്കാറിന് ഈ കരാര്‍ അന്വേഷിക്കാതെ മുന്നോട്ടുപോകാന്‍ കഴിയുകയില്ലെന്ന സ്ഥിതി സംജാതമായതോടു കൂടിയാണ് ഫലപ്രദമായ അന്വേഷണത്തിനുള്ള തീരുമാനം ആ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമാണ് റാഫേല്‍ കരാര്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ധീരമായ തീരുമാനമാണ് ഫ്രഞ്ച് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത് എന്ന് അനുമാനിക്കാം.
റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇടനിലക്കാര്‍ക്ക് വന്‍തുക നല്‍കിയതായി ഇതുവരെ പുറത്തുവന്ന രേഖകള്‍ വെളിവാക്കുന്നുവെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഒരെണ്ണത്തിന് 570 കോടി രൂപയുള്ള റാഫേല്‍ വിമാനമാണ് 1,670 കോടി രൂപക്ക് മോദി സര്‍ക്കാര്‍ വാങ്ങിയതെന്ന് വ്യക്തമായിരിക്കുകയാണെന്ന് എ ഐ സി സി വക്താവ് പവന്‍ഖേര പറയുന്നു.
അഴിമതി തടയാനുള്ള ഭാഗങ്ങളെല്ലാം ബോധപൂര്‍വം നീക്കം ചെയ്താണ് ഈ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാറുകള്‍ തമ്മിലുള്ള പ്രതിരോധ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇന്ത്യ മൗനം പാലിക്കുന്നത് വളരെ വിചിത്രമാണ്. അതിനിടെ താടിരോമങ്ങളില്‍ ജറ്റ് വിമാനം തൂങ്ങിക്കിടക്കുന്ന ചിത്രത്തോടെ “കള്ളന്റെ താടി’ എന്ന അടിക്കുറിപ്പിന്റെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വലിയ വിവാദമായിട്ടുണ്ട്.
വലിയ കുറ്റബോധവും ചങ്ങാതിമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടുമാണ് ജോയിന്റ് പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണകക്ഷി തള്ളാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. മറച്ചുവെക്കാന്‍ പലതും ഉള്ളതിനാലാണ് സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നു.
റാഫേല്‍ പോര്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്കും മറ്റു കാര്യങ്ങളും പുറത്തുകൊണ്ടുവരാന്‍ സംയുക്ത പാര്‍ലിമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. കരാറിന്റെ ഭാഗമായി വന്‍ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കകളെല്ലാം ശരിവെക്കുന്നതാണ് ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള ഫ്രഞ്ച് സര്‍ക്കാറിനà

Related Keywords

India , France , El Salvador , French , Narendra Modi , Boeing , Supreme Court , Ambani Group , Pm Politburo Bureau , Union Point , Prashant Supreme Court , Investigation France , Voice Prime Minister Singh , Prime Minister Narendra Modi , French President Nicholas September , December Supreme Court , Gandhi Post , Prime Minister , Prime Minister Narendra Modi New , Prime Minister Narendra , இந்தியா , பிரான்ஸ் , எல் சால்வடார் , பிரஞ்சு , நரேந்திர மோடி , போயிங் , உச்ச நீதிமன்றம் , அம்பானி குழு , தொழிற்சங்கம் பாயஂட் , ப்ரைம் அமைச்சர் நரேந்திர மோடி , டிசம்பர் உச்ச நீதிமன்றம் , ப்ரைம் அமைச்சர் , ப்ரைம் அமைச்சர் நரேந்திர ,

© 2025 Vimarsana