Janmabhumi| അഫ്ഗാനി

Janmabhumi| അഫ്ഗാനിസ്ഥാന്റെ ഭാവി


ഭാരതീയം
ആഗസ്റ്റ് 31-ന് അവസാനത്തെ യുഎസ് സൈനികനും കാബൂളില്‍ നിന്ന് രക്ഷപ്പെടും. പിന്നെ എന്ത്, ആരാവും ആ രാജ്യത്തിന്റെ ഭരണമേല്‍ക്കുക? ഇത് അഫ്ഗാനിസ്ഥാന്റെ മാത്രം പ്രശ്‌നമല്ല, ലോകം മുഴുവന്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2011-ല്‍ ഉണ്ടാക്കിയ തന്ത്രപരമായ (സ്ട്രാറ്റജിക്) കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കും ഒഴിഞ്ഞുപോകാനാവുകയില്ല. ഇനിയുള്ള ദിവസങ്ങളില്‍ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഒരു വിഷയമായി അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലും ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും.
'ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിയത് ആ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനല്ല; ഇനി തങ്ങളെ ആര് ഭരിക്കണമെന്ന് അവിടത്തെ ജനങ്ങള്‍ തന്നെ തീരുമാനിക്കണം'.  à´…മേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളാണിത്. കഴിഞ്ഞില്ല, താലിബാനു വേണ്ടിയല്ല തങ്ങള്‍  à´¨à´¿à´²à´•ൊള്ളുന്നത് എന്ന് പറയുമ്പോഴും അവര്‍ക്കുവേണ്ടി വാദിക്കാനും യുഎസ് പ്രസിഡന്റ് തയ്യാറാവുന്നു. 'അഫ്ഗാനിസ്ഥാന്‍ താലിബാനുമായി സംഘര്‍ഷമില്ലാത്ത അവസ്ഥയുണ്ടാക്കിയാലേ കാര്യങ്ങള്‍ നടന്നുപോകൂ' എന്നുവരെ അദ്ദേഹം ഒരു ഘട്ടത്തില്‍ പറഞ്ഞു എന്നര്‍ത്ഥം. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥ ഇതില്‍നിന്ന് തന്നെ വ്യക്തമാവുമല്ലോ. ആഗസ്റ്റ് 31-ന് അവസാനത്തെ യുഎസ് സൈനികനും കാബൂളില്‍ നിന്ന് രക്ഷപ്പെടും. പിന്നെ എന്ത്, ആരാവും ആ രാജ്യത്തിന്റെ ഭരണമേല്‍ക്കുക? ഇത് അഫ്ഗാനിസ്ഥാന്റെ മാത്രം പ്രശ്‌നമല്ല, ലോകം മുഴുവന്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2011-ല്‍, ഇന്ത്യ ഉണ്ടാക്കിയ തന്ത്രപരമായ (സ്ട്രാറ്റജിക്) കരാറിന്റെ പശ്ചാത്തലത്തില്‍ നമുക്കും ഒഴിഞ്ഞുപോകാനാവുകയില്ല. ഇനിയുള്ള ദിവസങ്ങളില്‍ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഒരു വിഷയമായി അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലും ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും.
അല്‍പ്പം ചരിത്രം; 2001 -ലാണ് അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ കാലുകുത്തുന്നത്. അന്ന് അവരുന്നയിച്ച മൂന്ന് കാര്യങ്ങള്‍;  à´’സാമ ബിന്‍ ലാദനെ വിട്ടുനല്‍കണം; താലിബാന്‍ ഭരണം അവസാനിപ്പിക്കണം, അല്‍ ക്വയിദയെ തകര്‍ക്കണം.  à´²à´¾à´¦à´¨àµà´µàµ‡à´£àµà´Ÿà´¿ ലോകം മുഴുവന്‍ അമേരിക്ക തിരച്ചില്‍ നടത്തുമ്പോള്‍  à´…യാള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കൊടിക്കീഴില്‍  à´¸àµà´–വാസം നടത്തുകയായിരുന്നല്ലോ.  à´¬àµà´°à´¿à´Ÿàµà´Ÿà´¨àµà´±àµ† കൂടി സഹായത്തോടെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയത്. ആ കാലത്ത് ആ രാജ്യത്തിന്റെ 90 ശതമാനത്തിലേറെയും താലിബാന്റെ കസ്റ്റഡിയിലായിരുന്നുതാനും. യുഎസ് സേന എല്ലാമേറ്റെടുത്തുവെങ്കിലും ബിന്‍ ലാദനെ അവര്‍ക്ക് പിടിക്കാനായില്ല, കണ്ടെത്താനും കഴിഞ്ഞില്ല. മറ്റൊന്ന്, അല്‍ ക്വയിദ ഭീകരരുടെ കാര്യത്തിലും അവര്‍ പരാജയപ്പെട്ടു; അവരെ നശിപ്പിക്കാനുള്ള പദ്ധതി നടന്നതേയില്ല; അവരൊക്കെ പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. എന്നാല്‍ അപ്പോഴും അമേരിക്ക പാകിസ്താനെയും പിന്തുണച്ചു പോന്നു എന്നത് പറയാതെയും വയ്യ. ഇന്നിപ്പോള്‍ അടുത്ത സെപ്റ്റംബര്‍ 11 ന് മുന്‍പായി കാബൂളിനോട്  à´µà´¿à´Ÿà´ªà´±à´¯à´¾à´¨à´¾à´£àµ ബൈഡന്റെ നീക്കം. ഏതാണ്ട് 90 ശതമാനം യുഎസ് സൈനികരും ഇപ്പോഴേ മടങ്ങിക്കഴിഞ്ഞു.
വിദേശത്തെ സൈനിക ഇടപെടലുകള്‍ സംബന്ധിച്ച് അമേരിക്കയില്‍ ഒരു  à´ªàµà´¨à´°àµâ€ വിചാരമുണ്ടായി എന്നത് ശരിയാണ്; അങ്ങിനെ ചെലവിടാന്‍ പണമില്ല എന്ന നിലപാടെടുത്തത് ഡൊണാള്‍ഡ് ട്രമ്പാണ്; ലോക പോലീസ് കളിക്കുന്ന ശീലം ഉപേക്ഷിക്കണം എന്നും നമ്മുടെ സൈനികരുടെ ജീവനും വിലയുണ്ട് എന്നും മറ്റും തുറന്നു പറഞ്ഞ  à´¯àµà´Žà´¸àµ പ്രസിഡന്റാണ് അദ്ദേഹം. അധികാരം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ 'എന്തുകൊണ്ട് അഫ്ഗാനിസ്ഥാന്‍'  à´Žà´¨àµà´¨ ചോദ്യം ട്രംപിന് നേരിടേണ്ടിവന്നതും ഓര്‍ക്കുക. എന്നാല്‍ അന്ന് അവിടെ ഒരു ബദല്‍ സംവിധാനമുണ്ടാക്കാന്‍ സാധിച്ചില്ല. അപ്പോഴാണ് താലിബാന്‍ അമേരിക്കയുമായി ചര്‍ച്ചക്ക് പോലും തയ്യാറായത്. അതിന് മധ്യസ്ഥനായി പാക്കിസ്ഥാനും.  
യഥാര്‍ത്ഥത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ  à´¯àµà´Žà´¸àµ നീക്കം കൊണ്ട് അമേരിക്കക്കോ അഫ്ഗാനിസ്ഥാനോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അഥവാ അവരെന്താണോ ഉദ്ദേശിച്ചത്, അതിന് നേരെ വിപരീതമായതാണ് ഒക്കെയും സംഭവിച്ചത്. ഇന്നിപ്പോള്‍ അവിടെ നാം കാണുന്നത്, അമേരിക്കന്‍ സേന  à´ªà´¿à´¨àµâ€à´µà´¾à´™àµà´™àµà´®àµà´ªàµ‹à´³àµâ€ ആ പ്രദേശം താലിബാന്‍  à´ªà´¤àµà´•്കെ കയ്യടക്കുന്നതാണ്. ആ ഇസ്ലാമിക ജിഹാദി പ്രസ്ഥാനത്തിന്റെ കയ്യിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കാബൂളിലുള്ള വിദേശ എംബസികള്‍ സാങ്കേതികമായി അടച്ചു പൂട്ടിയിട്ടില്ലെങ്കിലും അവിടത്തെ ഉദ്യോഗസ്ഥരൊക്കെ തന്നെ നാടുവിട്ടിരിക്കുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ കടന്നുവരാതിരിക്കാനായി വാഷിംങ്ങ്ടണ്‍ ഏà´

Related Keywords

Qatar , Afghanistan , United States , India , United Kingdom , Uzbekistan , Belarus , China , Russia , Turkey , Pakistan , America , Turkish , Katar , Abdullah , Antony Sharad , I Foreign Affairs , Foreign Affairs , Foreign Affairs The Ministry , Us Foreign Affairs , India Mission , America President Joe , Afghanistan India , United States Pakistan , Islam Jihad , Airport Turkish , Islam History , Modi How , West Pakistan , Katar Peninsula , Affairs Secretary Antony , Peace Abdullah , Russia India , கத்தார் , ஒன்றுபட்டது மாநிலங்களில் , இந்தியா , ஒன்றுபட்டது கிஂக்டம் , உஸ்பெகிஸ்தான் , பெலாரஸ் , சீனா , ரஷ்யா , வான்கோழி , பாக்கிஸ்தான் , அமெரிக்கா , துருக்கிய , கட்டார் , அப்துல்லா , வெளிநாட்டு வாழ்க்கைத்தொழில்கள் , எங்களுக்கு வெளிநாட்டு வாழ்க்கைத்தொழில்கள் , இந்தியா பணி , ஒன்றுபட்டது மாநிலங்களில் பாக்கிஸ்தான் , இஸ்லாம் வரலாறு , மேற்கு பாக்கிஸ்தான் , ரஷ்யா இந்தியா ,

© 2025 Vimarsana